Gossips
‘ഡയറക്ടർ മിസ്റ്റേക്കോ അതോ കോമഡിയോ?’ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമാ രംഗം
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയിലെ ഒരു കല്യാണ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രത്തിൽ അൾട്ടാ റിയലിസ്റ്റിക് മേക്കിംഗും പെർഫെക്ഷനും അവകാശപ്പെടുമ്പോഴും, പ്രധാനപ്പെട്ട ഒരു രംഗത്തിൽ സംവിധായകന് വലിയൊരു അബദ്ധം സംഭവിച്ചോ എന്നാണ് സിനിമാ പ്രേമികൾ ചോദിക്കുന്നത്.
തന്റെ ഷോർട്ട് ഫിലിമിൽ ഒരു വാഷിംഗ് മെഷീൻ തന്നാൽ അഭിനയിക്കാം എന്ന് പറഞ്ഞ് വന്ന വെങ്കിടേഷ് എന്ന നടനെ, സ്വന്തം കല്യാണത്തിന്റെ ഫാമിലി ഫോട്ടോയിൽ തന്റെയും വധുവിന്റെയും ഒപ്പം കസേരയിൽ ഇരുത്തിയാണ് ജോയൽ ഫോട്ടോ എടുത്തിരിക്കുന്നത്. പൊതുവേ വധൂവരന്മാർ ഇരിക്കുന്ന കസേരയിൽ കൂടെ വേറൊരാളെ ഇരുത്തി ഫോട്ടോ എടുക്കാറില്ല. ഇനി ഗ്ലിക്സൺ എങ്ങാനും ആയിരുന്നെങ്കിൽ പോലും ഇതിൽ ഒരു സ്വാഭാവികത തോന്നിയേനെ.
യഥാർത്ഥ വിവാഹ ചടങ്ങുകളിൽ സിനിമാ താരങ്ങൾ എത്തിയാൽ പോലും ഫാമിലി ഫോട്ടോകളിൽ ഏറ്റവും പുറകിലായി മാറിനിൽക്കുന്നതാണ് പതിവെന്നിരിക്കെ, വധൂവരന്മാർക്കൊപ്പം ഒരാൾ കൂടി കസേര പങ്കിട്ടത് പിഴവായി ട്രോളന്മാരും സിനിമാ ഗ്രൂപ്പുകളും വിശേഷിപ്പിക്കുന്നു. എന്നാൽ, കഥാപാത്രത്തിന്റെ പ്രത്യേകതയോ അല്ലെങ്കിൽ സിനിമയിലെ സിറ്റുവേഷണൽ കോമഡിയുടെ ഭാഗമായോ ബോധപൂർവ്വം ഉൾപ്പെടുത്തിയ രംഗമായിരിക്കാം ഇതെന്ന മറുവാദവും ഇതിനോടകം ഉയരുന്നുണ്ട്. ഏതായാലും ഈ ‘ഡയറക്ടർ മിസ്റ്റേക്ക്’ ചർച്ചകൾ ഒടിടി റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
