Connect with us

Screenima

latest news

ഓവര്‍ ആക്ടിങ്ങ് എന്ന് പരിഹാസം; മറുപടിയുമായി രശ്മിക

തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ് രശ്മിക മന്ദാന. ആരാധകരോട് താരം കാണിക്കുന്ന സ്‌നേഹം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കുമൊക്കെ രശ്മിക ഇരയാകാറുമുണ്ട്.

ഇപ്പോഴിതാ തനിക്കെതിരെ വരുന്ന നെ?ഗറ്റീവ് കമന്റുകളെ താന്‍ എങ്ങനെയാണ് നേരിടുന്നതെന്ന് പറയുകയാണ് താരം. തന്റെ പുതിയ ചിത്രമായ ‘രണബാലി’യുടെ പ്രൊമോഷന്റെ ഭാ?ഗമായി മൈത്രി മൂവി മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രശ്മിക. താന്‍ ഇങ്ങനെയാണെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി തനിക്ക് ജീവിതത്തില്‍ അഭിനയിക്കേണ്ട കാര്യമില്ലെന്നും രശ്മിക പറഞ്ഞു.

‘വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നത്, ദയ എന്ന് പറയുന്നത് ഒരു ബലഹീനതയല്ല എന്നാണ്. ആരൊക്കെ എന്തൊക്കെ നെ?ഗറ്റീവ് കമന്റുകള്‍ പറഞ്ഞാലും അവരോട് ദയയോടെ പെരുമാറുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എപ്പോഴും പോസിറ്റീവായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാനാണ് ഞാന്‍ ആ?ഗ്രഹിക്കുന്നത്. അതിനെ ചിലപ്പോള്‍ ആളുകള്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയും, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പറയും.

അത് എന്ത് തന്നെയായാലും എനിക്കതില്‍ പ്രശ്‌നമില്ല. എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ഞാന്‍ ഇങ്ങനെ നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇങ്ങനെയായിരിക്കുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. കാരണം, ഞാന്‍ ഇങ്ങനെയാണ്, അതുപോലെ ഞാനിങ്ങനെയാണ് എന്ന് എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല.

ഇതാണ് ശരിക്കുള്ള ഞാന്‍, മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല. ഞാനിതില്‍ ഹാപ്പിയാണ്, എന്റെ കുടുംബം ഹാപ്പിയാണ്, എന്റെ സുഹൃത്തുക്കളും ആരാധകരും ഹാപ്പിയാണ്. അങ്ങനെ എല്ലാവരും ഹാപ്പിയാണ്’.- രശ്മിക മന്ദാന പറഞ്ഞു.

Continue Reading
To Top