Connect with us

Screenima

latest news

വീട്ടിലേക്ക് വേണ്ട പച്ചക്കറി വരെ വാങ്ങുന്നത് ഞാന്‍; തുറന്ന് പറഞ്ഞ് അരവിന്ദ് സ്വാമി

ബിസിനസ്, അഭിനയം, പഠനം ഒക്കെയായി തിരക്കേറിയ ജീവിതം നയിക്കുന്ന നടനാണ് അരവിന്ദ് സ്വാമി. ഒരു കാര്യത്തിനും സമയമില്ല എന്ന് പറയുന്ന നിരവധി പേരുണ്ട് നമുക്കിടയില്‍. ഇപ്പോഴിതാ അങ്ങനെയുള്ളവരോടുള്ള അരവിന്ദ് സ്വാമിയുടെ മറുപടിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്. ?ഗോപിനാഥിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ടു- ഡു ലിസ്റ്റ് ഒക്കെ ചെയ്യുന്നത് എനിക്ക് ബോറടിക്കുന്ന കാര്യമാണ്. എനിക്ക് ടു- ഡു ലിസ്റ്റ് ഇല്ല, സെക്രട്ടറി ഇല്ല, അസിസ്റ്റന്റ് ഇല്ല, മാനേജര്‍ ഇല്ല അങ്ങനെയാരുമില്ല. എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. എന്റെ വീട്ടിലേക്ക് വേണ്ട പച്ചക്കറിയും പഴങ്ങളും വരെ ഞാനാണ് ഓര്‍ഡര്‍ ചെയ്യുന്നത് ഇപ്പോഴും. എല്ലാവരുടെയും ജീവിതത്തിലൊരു ഘട്ടമുണ്ട്.

ഒരു പ്രത്യേക ഘട്ടമുണ്ടാകും എല്ലാവര്‍ക്കും. ജോലി ചെയ്യുന്ന സമയത്ത് ചിലപ്പോള്‍ ഞാന്‍ വെളുപ്പിന് മൂന്ന് മണിവരെയൊക്കെ ചെയ്യും. ആ ചെയ്യുന്ന സമയത്ത് എനിക്ക് അങ്ങനെ ക്ഷീണമൊന്നും തോന്നാറില്ല. ഞാന്‍ റിസര്‍ച്ച് ചെയ്യുന്ന സമയത്തൊക്കെ ഓട്ടോമാറ്റിക്കായി ഞാന്‍ രാവിലെ മൂന്നര നാല് മണി ആകുമ്പോള്‍ എഴുന്നേല്‍ക്കും.

കാരണം എന്റെ മനസില്‍ അതിങ്ങനെ ഓടിക്കൊണ്ടിരിക്കും. ജോലിക്ക് പോകുന്നതിന് മുന്‍പ് വരെ ഞാന്‍ പഠിച്ചു കൊണ്ടിരിക്കും. എപ്പോഴാണോ എനിക്ക് ക്ഷീണം തോന്നുന്നത് അപ്പോള്‍ ഞാന്‍ കിടന്നുറങ്ങും. ഞാന്‍ നന്നായി ഉറങ്ങും. കുറഞ്ഞത് 8-9 മണിക്കൂര്‍ ഞാന്‍ കിടന്നുറങ്ങും. പക്ഷേ ഒരു ഘട്ടത്തില്‍ അങ്ങനെയല്ലായിരുന്നു എന്നും താരം പറയുന്നു.

Continue Reading
To Top