Connect with us

Screenima

latest news

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര കേസില്‍ വിധി വന്നിരിക്കുന്നത്. ഒരു കോടി 77 ലക്ഷം രൂപയാണ് നടന്റെ ആശ്രിതര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. അമ്മ, ഭാര്യ, രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് തുകയ്ക്ക് അര്‍ഹത. അതേസമയം നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വന്നത് മുതല്‍ തുക വീതം വെക്കുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ചും സുധിയുടെ ഭാര്യ രേണുവിനെ പരിഹസിച്ചും അടക്കം ചര്‍ച്ചകള്‍ സൈബര്‍ ലോകത്ത് നടക്കുന്നുണ്ട്.

സുധിയുടെ മകനും അമ്മയ്ക്കുമാണ് നഷ്ടപരിഹാര തുക വാങ്ങാന്‍ ഏറ്റവും യോ?ഗ്യതയെന്നാണ് ചിലര്‍ കുറിച്ചത്. മറ്റ് ചിലര്‍ രേണുവിന്റെ പക്ഷം പിടിച്ചാണ് കമന്റുകള്‍ കുറിച്ചത്. അതേസമയം സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ച ശ്രദ്ധയില്‍പ്പെട്ട് മുന്‍ ബി?ഗ് ബോസ് താരം സായ് കൃഷ്ണ വിഷയത്തില്‍ പ്രതികരിച്ച് എത്തി.

വാര്‍ത്ത കണ്ടപ്പോള്‍ ആ കുടുംബത്തിനുള്ള മ്പത്തിക പ്രശ്‌നങ്ങള്‍ മാറി കിട്ടുമല്ലോയെന്ന സമാധാനമാണ് ഉണ്ടായതെന്ന് സായ് കൃഷ്ണ പറഞ്ഞു. രേണുവിന് കാന്‍സര്‍ ചികിത്സ ആരംഭിച്ചപ്പോള്‍ സാമ്പത്തികമായി സഹായിച്ചവരില്‍ സായ് കൃഷ്ണയുമുണ്ട്. താരത്തിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയാണ് കൊല്ലം സുധിയുടെ കുടുംബത്തിന്… അതായത് ഭാര്യ രേണുവിന് മക്കള്‍ക്ക് സുധിയുടെ അമ്മയ്ക്ക് നഷ്ടപരിഹാരമായി ഒരു കോടി 77 ലക്ഷം രൂപ കിട്ടുമെന്നത്. ഈ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ അതിന്റെ കമന്റ് ബോക്‌സില്‍ പലതരത്തിലുള്ള കമന്റുകള്‍ കണ്ടു. ഇനി രേണു അങ്ങനെ ചെയ്യുമായിരിക്കും ഇങ്ങനെ ജീവിക്കുമായിരിക്കും എന്നൊക്കെ ആളുകള്‍ കുറിച്ച് കണ്ടു. രേണുവിനെ എന്തിനാണ് പഠിപ്പിക്കാന്‍ പോകുന്നത്.

പൈസ വന്നുവെന്നാലും രേണു രേണുവിന്റെ ഇഷ്ടത്തിന് അല്ലേ ജീവിക്കൂ. നിങ്ങള്‍ പറയുന്നത് പോലെ ജീവിക്കാന്‍ പറ്റുമോ?. ട്രീറ്റ്‌മെന്റ് കഴിഞ്ഞ് രേണു നല്ല രീതിയില്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഇനി രേണു രേണുവിനെ പോലെ ജീവിക്കട്ടെ. ഇഷ്ടം ഉള്ളതുപോലെ ജീവിക്കട്ടെ. സാമ്പത്തിക പ്രശ്‌നങ്ങള്‍ മാറി കിട്ടും ആ കുടുംബത്തിന് എന്ന സമാധാനമുണ്ട്. അതുപോലെ തന്നെ വിധി വന്നുവെങ്കിലും ഇതൊക്കെ എന്ന് സെറ്റില്‍മെന്റായി കയ്യില്‍ കിട്ടുമെന്ന് അറിയാന്‍ പാടില്ല. വിധി വന്നുവെന്നത് ശരിയാണ്. എന്റെ അറിവില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഈ വിധിക്ക് എതിരെ പറയാന്‍ പറ്റില്ല സെറ്റില്‍മെന്റ് എന്തായാലും കൊടുക്കേണ്ടി വരും. ഇനി ഇത് വീതം വെയ്ക്കുമ്പോള്‍ പത്ത് ആള്‍ അഭിപ്രായം പറഞ്ഞ് വീതം വെപ്പില്‍ കയറി ഇടപെടാന്‍ നില്‍ക്കരുത്.

അവര്‍ അമ്മയും മക്കളും കുടുംബവും പൈസ വീതം വെച്ച് എടുത്തിട്ട് എങ്ങനെയെങ്കിലും സെറ്റിലായി പൊക്കോട്ടെ. രേണുവിന് ആരോ?ഗ്യപ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നത്തിന് ചിലവാക്കാനുള്ള പൈസ ഈ ഇന്‍ഷുറന്‍സില്‍ നിന്നും കിട്ടുകയാണെങ്കില്‍ അവര്‍ അത് ചെയ്ത് ലൈഫിലേക്ക് തിരിച്ച് വരട്ടെ. രേണുവിന്റെ ഏറ്റവും വലിയ ആകുലതയാണ് തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകന്‍ റിതുല്‍ എന്ത് ചെയ്യുമെന്നത്. അവന് വളര്‍ന്ന് കഴിയുമ്പോള്‍ വിദ്യാഭ്യാസത്തിനും മറ്റുമെല്ലാം ഈ തുക ഉപകാരപ്പെടട്ടെ. സുധിയുടെ മരണശേഷം അയാളെ പലരും പലതും പറഞ്ഞ് ?ഗ്ലോറിഫൈ ചെയ്ത് കണ്ടിട്ടുണ്ട്. പക്ഷെ സുധിയുടേത് ഒരു ദുരന്ത ജീവിതമായിരുന്നു. സാമ്പത്തികമായി ദുരന്ത അവസ്ഥയില്‍ ആയിരുന്നു. പക്ഷെ മരണശേഷം അയാള്‍ തന്നെ എല്ലാം സെറ്റില്‍ ചെയ്തു. മരണം കൊണ്ട് എല്ലാം സെറ്റിലായി.

Continue Reading
To Top