Gossips
റെഡ്ഡിൽ തിളങ്ങി ഐശ്വര്യ രാജ്; ഫാഷൻ പ്രേമികളുടെ മനസ്സ് കവർന്ന് പുതിയ ലുക്ക്!
Published on
സോഷ്യൽ മീഡിയയിലെ തനതായ ഫാഷൻ സ്റ്റേറ്റ്‌മെന്റുകൾ കൊണ്ട് ശ്രദ്ധേയയായ മോഡലും ഡിജിറ്റൽ ക്രിയേറ്ററുമായ ഐശ്വര്യ രാജിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ മനം കവരുന്നത്. ചുവപ്പ് നിറത്തിലുള്ള ഓഫ്-ഷോൾഡർ കോർസെറ്റ് ഗൗണിന്റെ ഭംഗിയിൽ അതീവ സുന്ദരിയായാണ് താരം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘റെഡ് എയ്ഞ്ചൽ’ എന്നും ‘ക്ലാസിക് ലുക്ക്’ എന്നുമാണ് ആരാധകർ താരത്തിന്റെ പുതിയ മേക്കോവറിനെ വിശേഷിപ്പിക്കുന്നത്. ശ്രേയ അന്ദുർജ സ്റ്റൈൽ ഡിസൈൻ ചെയ്ത ഈ വസ്ത്രത്തിന് അനുയോജ്യമായ മേക്കപ്പ് ഒരുക്കിയിരിക്കുന്നത് ഹബീബയാണ്. ദീപക് ദാസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
