Connect with us

Screenima

latest news

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര ജാസ്മിന്‍. അതിമനോഹരം ആണ് മീര ജാസ്മിന്റെ പുതിയ സിനിമ. ഒരു കാലത്ത് മലയാളത്തില്‍ ഏറ്റവും താരമൂല്യമുണ്ടായിരുന്ന നായിക നടിയാണ് മീര ജാസ്മിന്‍. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ മീരയെ തേടിയെത്തി. മഞ്ജു വാര്യര്‍ക്ക് ശേഷം മലയാളികള്‍ അതേ സ്വീകാര്യത നല്‍കിയ നടി മീരയായിരുന്നു. എന്നാല്‍ വിവാ?ദങ്ങള്‍ മീരയെ വിടാതെ പിന്തുടര്‍ന്നു. ആരോപണങ്ങള്‍ മീരയ്ക്ക് നേരെ വന്നു. സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകുന്നു, ഷൂട്ടിം?ഗുമായി സഹകരിക്കുന്നില്ല എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍.

എന്നാല്‍ നടിയുടെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ഈ അഭിപ്രായമായിരുന്നില്ല. മീരയെക്കുറിച്ച് നടി മഞ്ജു പത്രോസ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മീരയ്‌ക്കൊപ്പം ക്യൂന്‍ എലിസബത്ത് എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചിട്ടുണ്ട്. നേരത്തെ മീര നായികയായ ചക്രം എന്ന സിനിമയിലും മഞ്ജു പത്രോസ് ചെറിയൊരു വേഷം ചെയ്തിരുന്നു.

എന്നെ മീരയ്ക്ക് തിരിച്ചറിയാന്‍ പറ്റിയില്ല. അന്നത്തെ രൂപമേയല്ല ഞാനിപ്പോള്‍. ഇത്രയും വര്‍ഷം കഴിഞ്ഞില്ലേ, മീരയൊക്കെ എത്രയോ ആളുകളെ കാണുന്നതാ. ചക്രം എന്ന സിനിമയില്‍ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അയ്യോ ആണോ എന്ന് ചോദിച്ചു. ശരിക്കും ഞങ്ങള്‍ക്ക് ഒരേ പ്രായമാണ്. പക്ഷെ ഞാനിരിക്കുന്നതും മീരയിരിക്കുന്നതും നോക്കൂ. നല്ല കൊച്ചാണ് മീര. പലര്‍ക്കും കേള്‍വിക്കാരാകാന്‍ ഇഷ്ടമല്ല. പറയാനാണ് ഇഷ്ടം.

മീര നമ്മളെ കേള്‍ക്കും. മീരയുടെ അനുഭവങ്ങള്‍ പറയും. കുറേ സംസാരിച്ചു. എന്നെ കുറേ ആശ്വസിപ്പിക്കുകയൊക്കെ ചെയ്തു. എല്ലാം ശരിയാകും കേട്ടോ എപ്പോഴെങ്കിലും വരുമ്പോള്‍ ഞാന്‍ വീട്ടില്‍ വരാം എന്നൊക്കെ പറഞ്ഞു. ലൈഫ് സ്‌റ്റൈല്‍ മാറ്റണം എന്ന് പറഞ്ഞു. പുള്ളിക്കാരി വേറൊരു ലൈഫ് സ്‌റ്റൈലിലേക്ക് എത്തി. അതൊക്കെ എനിക്ക് പറഞ്ഞ് തന്നു. തനിക്ക് മനസിലായില്ലെങ്കിലും കേട്ടിരുന്നെന്നും മഞ്ജു പത്രോസ് ഓര്‍ത്തു. മുമ്പൊരിക്കല്‍ കൈരളി ടിവിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പത്രോസ്. തന്നെക്കുറിച്ച് സിനിമാ രം?ഗത്ത് പ്രചരിക്കുന്ന കഥകള്‍ക്ക് പിന്നില്‍ മോശമായ ഉദ്ദേശ്യം നടക്കാത്തവരാണെന്ന് മുമ്പൊരിക്കല്‍ മീര ജാസ്മിന്‍ പറഞ്ഞിട്ടുണ്ട്. അച്ചടക്കം പാലിക്കാത്ത നടിയല്ല ഞാന്‍. എന്നോട് എന്തെങ്കിലുമൊക്കെ ഉദ്ദേശ്യം അവര്‍ക്കുണ്ടായിരിക്കാം. അവരുടെ ഉദ്ദേശ്യത്തിന് നില്‍ക്കാതെ വരുമ്പോള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ്. ഒരിക്കലും അച്ചടക്കം പാലിക്കാത്ത കുട്ടിയല്ല ഞാന്‍. എന്നെ അച്ചടക്കത്തോടെ തന്നെയാണ് എന്റെ മാതാപിതാക്കള്‍ വളര്‍ത്തിയത്. മോശമായി എന്നോട് പെരുമാറാന്‍ വന്നാല്‍ ഞാന്‍ പ്രതികരിക്കും. റിയാക്ട് ചെയ്യാതെ പാവം പോലെ അയ്യോ എന്ന് പറഞ്ഞ് നില്‍ക്കുന്ന കുട്ടിയല്ല താന്‍ എന്നും മീര ജാസ്മിന്‍ അന്ന് പറഞ്ഞു. ഒരു കാലഘട്ടത്തില്‍ മീര പൂര്‍ണമായും സിനിമാ രം?ഗത്ത് നിന്നും മാറി നിന്നിട്ടുണ്ട്. ദുബായില്‍ തന്റെ വ്യക്തി ജീവിതത്തിലേക്ക് നടി ശ്രദ്ധ നല്‍കി. മീരയുടെ പുതിയ സിനിമകള്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Continue Reading
To Top