Gossips
ബാലതാരത്തിൽ നിന്ന് തെന്നിന്ത്യൻ നായികയിലേക്ക്; നയൻതാര ചക്രവർത്തിയുടെ പുതിയ വിശേഷങ്ങൾ
മലയാള സിനിമയിൽ ‘ബേബി നയൻതാര’ എന്ന പേരിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ബാലതാരമാണ് നയൻതാര ചക്രവർത്തി. ‘കിലുക്കം കിലുകിലുക്കം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി തെന്നിന്ത്യയിലെ മുൻനിര സൂപ്പർതാരങ്ങളുടെ മുപ്പതിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്തെ അഭിനയ മികവിന് ശേഷം നായികയായി തെന്നിന്ത്യൻ സിനിമ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് താരം.
ഇടക്കാലത്ത് പഠനത്തിനായി സിനിമയിൽ നിന്നും താൽക്കാലികമായി ബ്രേക്ക് എടുത്ത നയൻതാര, അടുത്തിടെയാണ് തന്റെ 24-ാം പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷമാക്കിയത്. ഇതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോൻ ഒരുക്കുന്ന വമ്പൻ തമിഴ് ചിത്രമായ ‘ജെന്റിൽമാൻ 2’ എന്ന സിനിമയിലൂടെയാണ് നയൻതാര നായികയായി തന്റെ പുതിയ കരിയറിന് തുടക്കം കുറിക്കുന്നത്.
