latest news
താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്
Published on
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയാണെന്ന് താരം പറയുന്നു. പുതിയ ചിത്രം ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്സ് ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫഹദ് തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചത്.
കാതലുക്ക് മര്യാദയുടെ സെറ്റില്‍ വച്ചാണ് വിജയ് സാറിനെ ആദ്യമായിട്ട് കാണുന്നത്. ഞങ്ങളുടെ വീട്ടില്‍ വച്ച് തന്നെയായിരുന്നു ഷൂട്ടിങ്. ഞാന്‍ വെക്കേഷന് വന്നതായിരുന്നു. എനിക്ക് അന്ന് 12-13 വയസുണ്ടാകും. ഫാദര്‍ വിജയ് സാറിനെ വച്ച് സിനിമ ചെയ്യുന്നുണ്ടായിരുന്നു. എന്നോട് ജീവിതത്തില്‍ ആദ്യമായി നീയൊരു നടനാകുമെന്ന് പറഞ്ഞത് വിജയ് സാര്‍ ആണ്. അധികമൊന്നും അന്ന് സംസാരിച്ചിട്ടില്ല. സിനിമയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്.
