Gossips
‘വീട്ടിൽ തന്നെ ഒരു കുട്ടിയുള്ളപ്പോൾ പിന്നെ കുട്ടികളെ കൈകാര്യം ചെയ്യാൻ എളുപ്പമല്ലേ?’; നസ്രിയയെക്കുറിച്ച് തമാശയുമായി ഫഹദ്
Published on
കുട്ടികളോട് ഇടപഴകുന്നതിൽ തനിക്ക് അസാധാരണമായ ക്ഷമയുണ്ടെന്ന് പലരും പറയാറുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. അതിന് കാരണം തന്റെ ഭാര്യ നസ്രിയ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു .
ഡയലോഗ് മറന്നുപോകുമ്പോഴെല്ലാം തന്നെ തിരുത്തിയിരുന്നത് സാറ ആയിരുന്നെന്നും, തന്റെ ഡയലോഗുകൾ പോലും സാറയ്ക്ക് മന:പാഠമായിരുന്നെന്നും ഫഹദ് ഓർത്തെടുത്തു. ഏറെ ക്ഷമയുള്ള കുട്ടിയാണ് സാറയെന്നും അദ്ദേഹം പറഞ്ഞു.
2014ൽ ‘ബാംഗ്ലൂർ ഡേയ്സി’ന്റെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട് പ്രണയത്തിലായ ഫഹദും നസ്രിയയും അതേ വർഷം തന്നെ വിവാഹിതരായിരുന്നു. വിവാഹസമയത്ത് ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
