Connect with us

Screenima

latest news

കല്യാണം കഴിഞ്ഞാലും ഒരുങ്ങി നടക്കണം; എന്താണ് തെറ്റെന്ന് റോജ

പ്രായമെന്ന് പറയുന്നത് വെറുമൊരു നമ്പര്‍ മാത്രമാണെന്ന് നടി റോജ സെല്‍വമണി. നമ്മുടെ മനസ്, എനര്‍ജി എന്നിവയിലാണ് കാര്യമെന്നും നടി പറഞ്ഞു. അതോടൊപ്പം വിവാഹശേഷം ദമ്പതികള്‍ തമ്മിലുണ്ടാകേണ്ട പരസ്പര സ്‌നേഹത്തെയും വിശ്വാസത്തെയും കുറിച്ചും റോജ പറഞ്ഞു.

‘പ്രായത്തെക്കുറിച്ച് ഞാന്‍ അങ്ങനെ ചിന്തിക്കാറേയില്ല. എനിക്ക് എങ്ങനെ നടക്കാനാണോ ഇഷ്ടം, അങ്ങനെ തന്നെയാണ് ഞാനിപ്പോഴും. ചില ആളുകള്‍ എന്നെ കളിയാക്കാറുണ്ട്. നിങ്ങള്‍ക്ക് പ്രായമായി, വയസായി എന്നൊക്കെ പറയും. അപ്പോള്‍ ഞാന്‍ പറയും, ഒരു പൊതുസ്ഥലത്ത് നമുക്ക് നില്‍ക്കാം. ആര്‍ക്കാണ് പ്രായമായതെന്ന് അവര്‍ പറയുമല്ലോ.

ഡാന്‍സ്, പാട്ട്, പ്രസം?ഗം.. എന്ത് വേണമെങ്കിലും ചെയ്യാമെന്ന്. എന്നെ കളിയാക്കുന്നവരോട് ഞാനിങ്ങനെയാണ് പറയാറ്. എല്ലാവരും പറയുന്നതു പോലെ പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. നമ്മുടെ മനസ്, നമ്മുടെ എനര്‍ജി അതിലാണ് കാര്യം. കല്യാണത്തിന് മുന്‍പ് ഇംപ്രസ് ചെയ്യാനായി ഒരാള്‍ മറ്റൊരാള്‍ക്ക് സമയം കൊടുക്കും.

നീ എന്നെ വിട്ട് പോകാതിരിക്കാന്‍ ഞാനെന്ത് ചെയ്യണോ അതൊക്കെ ഞാന്‍ ചെയ്യും എന്നൊരു മൈന്‍ഡ് ആണ്. കല്യാണം കഴിഞ്ഞാല്‍, രണ്ട് പേരും ഒന്നല്ലേ, ഇനി എന്ത് ഇംപ്രസ് ചെയ്യാനാണ് എന്നൊരു തോന്നല്‍ വരും. അത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. അതിന്റെ പേരില്‍ പിന്നെ വിഷമിച്ചിരിക്കുന്നതില്‍ കാര്യമില്ല.

ഉള്ളില്‍ സ്‌നേഹമുണ്ടെങ്കില്‍ വയസായാലും വണ്ണം വച്ചാലുമൊക്കെ നല്ലൊരു സാരിയുടത്ത് വന്നാല്‍ ഏത് ഭര്‍ത്താവാണെങ്കിലും നല്ലതേ പറയൂ. എപ്പോഴും പറഞ്ഞില്ലെങ്കിലും അങ്ങനെ പറയും. പിന്നെ ചിലരുണ്ട്, കല്യാണം കഴിഞ്ഞു കഴിഞ്ഞാല്‍ പിന്നെ സൗന്ദര്യവും മറ്റുമൊന്നും ശ്രദ്ധിക്കില്ല. എന്റെ സുഹൃത്തുക്കളെ തന്നെ ഞാന്‍ അങ്ങനെ കണ്ടിട്ടുണ്ട്.

വയസായ ആളുകളെപ്പോലെയാണ് ഇരിക്കുന്നത്. എന്റെ കൂടെ പഠിച്ചവരുടെ കാര്യമാണ് പറഞ്ഞത്. കല്യാണം കഴിഞ്ഞാല്‍ പിന്നെ എല്ലാ കഴിഞ്ഞു എന്നാണ് അവര്‍ വിചാരിക്കുന്നത്. ഒരുങ്ങുന്നത് തെറ്റാണെന്ന് വിചാരിക്കുന്നവരുണ്ട്. കുട്ടിയുണ്ട് അതുകൊണ്ട് നല്ല സാരിയുടുത്ത് നടക്കാന്‍ പാടില്ല, കല്യാണം കഴിഞ്ഞാല്‍ ഒരുങ്ങി നടക്കാന്‍ പാടില്ല. ഞാന്‍ ചോദിക്കും അത് എങ്ങനെയാണ് തെറ്റാകുന്നതെന്ന് ?.

നമ്മള്‍ എങ്ങനെയാണോ അങ്ങനെ തന്നെ മറ്റുള്ളവരുടെ മുന്‍പില്‍ നില്‍ക്കണം. കണ്ണെഴുതി പൊട്ട് തൊട്ട്, നല്ലൊരു വസ്ത്രം ധരിക്കുന്നതില്‍ എന്താണ് തെറ്റ് ?. ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വില കൂടിയ സാരിയുടുത്ത് മേക്കപ്പിട്ട് നില്‍ക്കാന്‍ അല്ലല്ലോ പറയുന്നത്. കുളിച്ച് നല്ലൊരു ചിരിയോടെ, ഇന്ന് ഓഫീസില്‍ എങ്ങനെയുണ്ടായിരുന്നു എന്നൊക്കെ ചോദിച്ച് ഒരു കാപ്പിയൊക്കെ കൊടുക്കുന്നതാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

പണക്കാരനായാലും പാവപ്പെട്ടയാള്‍ ആയാലും. നമ്മള്‍ സന്തോഷത്തോടെ എന്ത് ചെയ്താലും ആരും നമ്മളെ ഒന്നും പറയില്ല. എന്റെ ജീവിതത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. എന്റെ ജീവിതത്തില്‍ തന്നെ ഞാന്‍ പല സമയത്തും വണ്ണം വച്ചിട്ടുണ്ട്. മെലിഞ്ഞിരുന്നിട്ടുണ്ട്. ഞാന്‍ ?ഗര്‍ഭിണി ആയിരുന്ന സമയത്ത് എന്റെ ഭര്‍ത്താവിന് (സെല്‍വമണി) ഞാന്‍ സമാധാനം കൊടുത്തിട്ടില്ല.

സെല്‍വ ആ സമയത്ത് സിനിമ ഷൂട്ടിലായിരുന്നു. രാത്രിയില്‍ താമസിച്ചേ വരൂ. എനിക്കാണെങ്കില്‍ ആ സമയത്ത് സെല്‍വ അടുത്ത് തന്നെ വേണം. ഞാന്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ചാല്‍ എപ്പോഴാണെങ്കിലും അദ്ദേഹം ഓടി വരും. ?ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നമുക്ക് പല തരത്തിലുള്ള ചിന്തകളും വരും. ഭര്‍ത്താവ് നമ്മളെ ശ്രദ്ധിക്കുന്നില്ല, അവര്‍ക്ക് നമ്മളോട് സ്‌നേ?ഹമില്ല എന്നൊക്കെ.

എല്ലാ സ്ത്രീകള്‍ക്കും അങ്ങനെയാണ്. അത് നമ്മള്‍ കറക്ടായി ബാലന്‍സ് ചെയ്ത് മുന്നോട്ട് പോയാല്‍ നമുക്ക് വേറെ പ്രശ്‌നങ്ങളൊന്നും വരില്ല. ഭാര്യയോ ഭര്‍ത്താവോ ഡിപ്രഷനിലാണെങ്കില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു കംഫര്‍ട്ട് സോണ്‍ കൊടുക്കണം. നീ വിചാരിക്കുന്നത് ശരിയല്ല, നിന്റെ കൂടെ ഞാനുണ്ട്. മുന്‍പ് എങ്ങനെയാണോ ഇപ്പോഴും അങ്ങനെയാണ് എന്നൊരു വിശ്വാസം നമ്മള്‍ കൊടുക്കണം. അത് മാത്രം മതി’. – സ്റ്റേ ട്യൂണ്‍ഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിനോട് റോജ പറഞ്ഞു.

Continue Reading
To Top