Connect with us

Screenima

latest news

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍. ഭാര്യയും നടിയുമായ ആലിയ ഭട്ട്, നടന്‍ വിക്കി കൗശല്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ക്കൊപ്പം പുറത്തിറങ്ങിയതായിരുന്നു രണ്‍ബീര്‍. താരങ്ങള്‍ മാധ്യമങ്ങളുടെ കാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടെയാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് ബന്‍സാലി ഒരുക്കുന്ന, രണ്‍ബീറും ആലിയയും വിക്കിയും പ്രധാന വേഷങ്ങളിലെത്തുന്ന ലവ് ആന്റ് വാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്ത് വന്നത്. പിന്നാലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നാലു പേരും. പരിപാടിയ്ക്ക് പുറത്ത് വന്ന താരങ്ങള്‍ കാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുകയായിരുന്നു.

ആദ്യം നാലു പേരും ഒരുമിച്ച് നിന്നായിരുന്നു പോസ് ചെയ്തത്. പിന്നീട് ബന്‍സാലി ഒഴിഞ്ഞു മാറി. എന്നാല്‍ രണ്‍ബീര്‍ സംവിധായകനെ വീണ്ടും പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഫോട്ടോ സെഷന്‍ അവസാനിക്കവെ ഫോട്ടോഗ്രാഫറന്മാരില്‍ ഒരാള്‍ രണ്‍ബീറിനോട് ഉച്ചത്തില്‍ വീണ്ടും വിക്കിയ്ക്കും ആലിയയ്ക്കുമൊപ്പം പോസ് ചെയ്യാന്‍ ആവര്‍ത്തിച്ചു പറയുകയായിരുന്നു. ഇതോടെയാണ് രണ്‍ബീര്‍ കുപിതനാകുന്നത്.

‘നീ വല്ലാത്ത സംസാരിക്കുന്നുണ്ട്” എന്ന് ഫോട്ടോഗ്രാഫറോട് രണ്‍ബീര്‍ പറയുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Continue Reading
To Top