latest news
ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍
ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍ സോഷ്യല്‍ മീഡിയയിലെ പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഒരുപാട് പേര്‍ കാമറയുമായി ഇങ്ങനെ വരുന്നത് കാണുമ്പോള്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന് പറയുകയാണ് നിഖില വിമല്‍.
താന്‍ സീരിയസ് ആണെന്ന് ആളുകള്‍ പറയുന്ന സിനിമകളൊക്കെ കോമഡി സിനിമകളാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ‘ധൂമകേതു’വിന്റെ റിലീസിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിഖില. ‘ചോദ്യങ്ങളെ പേടിച്ചിട്ടല്ല, കാമറയുമായി എല്ലാവരും വരുമ്പോള്‍… പെട്ടെന്ന് എനിക്കെന്റെ പ്രൈവസി സ്‌പെയ്‌സ് എന്നൊരു സാധനം വരും. അതെന്റെ പ്രശ്‌നമാണ്, നിങ്ങളുടെ പ്രശ്‌നമല്ല, എനിക്ക് നിങ്ങളോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയാത്തതിന്റെ പ്രശ്‌നമാണ്.
എനിക്കറിയാം നിങ്ങള്‍ക്ക് അതില്‍ നിന്നൊരു കണ്ടന്റ് ആണ് വേണ്ടതെന്ന്. അപ്പോള്‍ ചോദിക്കുന്ന ചോദ്യം ഇറിറ്റേറ്റിങ് ആണെങ്കിലും പ്രതികരിക്കാതെ ഇരിക്കുകയാണെങ്കില്‍ രക്ഷപ്പെട്ട് പോകാമല്ലോ എന്നോര്‍ത്താണ്. അല്ലാതെ നിങ്ങളോട് ദേഷ്യമുണ്ടായിട്ടല്ല.
എനിക്ക് പെട്ടെന്ന് കാമറയെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. അതും ഇത്രയും കാമറ. ഒരു പ്രസ് മീറ്റ് എന്നൊക്കെ പറയുമ്പോള്‍, ഞാന്‍ തയ്യാറെടുത്തിരിക്കും. അല്ലാതെ പെട്ടെന്ന് ഒരു ദിവസം കാറില്‍ നിന്നിറങ്ങുമ്പോള്‍ ഒരു പത്ത് മീഡിയ വന്ന് നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ അത്ര തയ്യാറെടുത്ത് നിന്നു എന്ന് വരില്ല’.- നിഖില പറഞ്ഞു.
