latest news
ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഗൗരി താരമാകുന്നത്. അനിയത്തിയിലൂടെയാണ് അരങ്ങേറുന്നത്. പിന്നീട് പൗര്‍ണമിത്തിങ്കളിലൂടെയാണ് താരമാകുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഗൗരി. താരം പങ്കുവച്ച മേക്കോവര്‍ വിഡിയോ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണിപ്പോള്‍.
തന്റെ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും താഴെ വന്ന കമന്റുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ഗൗരിയുടെ പ്രിതകരണം. ‘അമ്മച്ചി ലുക്കായി, തള്ളച്ചി’ എന്നിങ്ങനെ വളരെ മോശം ഭാഷയിലുള്ള ബോഡി ഷെയ്മിങിനാണ് താരം ഇരയായത്. ഈ കമന്റുകള്‍ കാണിച്ചു തന്ന ശേഷം ഇനി എന്റെ ഊഴമാണെന്ന് പറഞ്ഞാണ് ഗൗരി തന്റെ ട്രാന്‍സ്ഫര്‍മേഷന്‍ പങ്കുവെക്കുന്നത്.
പിന്നാലെ വിഡിയോയില്‍ കാണുന്നത് വണ്ണം കുറയ്ക്കാനായി കഠിനമായി വര്‍ക്കൗട്ട് ചെയ്യുന്ന ഗൗരിയെയാണ്. തുടക്കത്തില്‍ ബാലന്‍സ് ചെയ്യാന്‍ പോലും ബുദ്ധിമുട്ടുന്ന ഗൗരിയില്‍ നിന്നും വളരെ കൂളായി വര്‍ക്കൗട്ട് ചെയ്യുന്ന ഗൗരിയിലേക്കുള്ള മാറ്റം വിഡിയോയില്‍ കാണാം. വിമര്‍ശകര്‍ക്കുള്ള ഗൗരിയുടെ മറുപടിയാണ് ഈ മാറ്റം. ഒടുവില്‍ തനിക്ക് ഇപ്പോള്‍ ലഭിക്കുന്ന കമന്റുകളും ഗൗരി പങ്കുവെക്കുന്നുണ്ട്.
തന്റെ വെയ്റ്റ് ലോസ് ജേണിയെക്കുറിച്ച് നേരത്തെ ഗൗരി വിഡിയോയിലൂടെ സംസാരിച്ചിരുന്നു. തടിച്ചിരുന്നപ്പോള്‍ തനിക്ക് ധാരാളം ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിരുന്നുവെന്നും ഗൗരി പറഞ്ഞിരുന്നു. ശരീരഭാരം കൂടിയിരുന്നപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ട്, നടക്കുമ്പോള്‍ കിതപ്പ്, മുട്ടുവേദന തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഗൗരി പറഞ്ഞിരുന്നു. അഞ്ചാറ് മാസത്തിനുള്ളില്‍ താന്‍ 10 കിലോയോളം കുറച്ച് 56-58 കിലോയിലെത്തിയെന്നും താരം പറഞ്ഞിരുന്നു.
