latest news
പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്. തന്റെ ഭർത്താവിന് ഇൻസ്റ്റാഗ്രാമിലൂടെ വളരെ മനോഹരമായ രീതിയിലാണ് നടി ആലിയ ഭട്ട് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ഏറ്റവും റൊമാന്റിക് ആയതും അധികമാരും കാണാത്തതുമായ ചില മനോഹര നിമിഷങ്ങളാണ് ആലിയ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം “എച്ച്ബിഡി ക്യൂട്ടിഎന്ന് മാത്രമാണ് താരം കുറിച്ചിരിക്കുന്നത്.
ആലിയ പങ്കുവെച്ച ഫോട്ടോകളിൽ ഇരുവരും ഒന്നിച്ചുള്ള സന്തോഷകരമായ നിമിഷങ്ങൾ വ്യക്തമായി കാണാം. ഒരു ചിത്രത്തിൽ ആലിയ രൺബീറിനെ കെട്ടിപ്പിടിച്ച് ചേർത്തുനിർത്തിയിരിക്കുകയാണ്.
പിറന്നാൾ ദിനത്തിൽ മുംബൈയിലെ തന്റെ പുതിയ വീടിന് പുറത്ത് ഒത്തുകൂടിയ ആരാധകരെയും മാധ്യമപ്രവർത്തകരെയും നേരിൽ കണ്ട് രൺബീർ സന്തോഷം പങ്കുവെച്ചിരുന്നു. ചാരനിറത്തിലുള്ള വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്കിലെത്തിയ താരം ആരാധകരെ കൈവീശി കാണിക്കുകയും കൈകൂപ്പി നന്ദി അറിയിക്കുകയും ചെയ്തു.
