Connect with us

Screenima

latest news

താരപുത്രിയല്ല, ഇനി നായിക; അരുൺ ബോസ് ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ‘ഉയരെ’, ‘ജാനകി ജാനേ’ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം പ്രശസ്ത നിർമ്മാണ കമ്പനിയായ എസ് ക്യൂബ് ഫിലിംസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ടോവിനോ തോമസ് നായകനായ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ അരുൺ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിസ്മയയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ഇത്.


മലയാള സിനിമയിലെ ഏറ്റവും മികച്ച അണിയറപ്രവർത്തകരാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി ചിത്രം ‘പുഴു’ സംവിധാനം ചെയ്ത രത്തീന, ഒപ്പം ‘വരത്തൻ’, ‘വൈറസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കുന്നത്. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ തരംഗമായി മാറിയ ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സാമുവൽ ഹെന്റി ഛായാഗ്രഹണവും, മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്യുന്നത് സമീര സനീഷാണ്.

Continue Reading
To Top