latest news
മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മനോജ് കെ ജയന്
മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് മനോജ് കെ ജയന്. അദ്ദേഹത്തിന്റെ മകള്‍ തേജലക്ഷ്മി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. റെജി പ്രഭാകരന് സംവിധാനം ചെയ്യുന്ന ‘പ്രിയതമന്’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. മകളുടെ സിനിമാ അരങ്ങേറ്റത്തിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. ഇപ്പോഴിതാ മകള്‍ സിനിമയിലേക്ക് വരുന്നതിനെക്കുറിച്ച് മനോജ് കെ ജയന് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘ഏഴ് വയസുള്ളപ്പോള്‍ കൊച്ചിയിലേക്ക് കൊണ്ടുവന്നതല്ലേ. ബാലതാരമാക്കാനോ അല്ലെങ്കില്‍ അങ്ങനെയുള്ള യാതൊരു കാര്യങ്ങളും എന്റെ മനസില്‍ ഇല്ലായിരുന്നു. നന്നായിട്ട് പഠിപ്പിക്കുക. നല്ലൊരു ജോലി വാങ്ങിക്കുക. നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക. അതായിരുന്നു എന്റെ മനസില്‍.
പക്ഷേ അതൊന്നുമല്ല അ?ദ്ദേഹത്തിന്റെ ആ?ഗ്രഹം സിനിമയില്‍ വരണമെന്നായിരുന്നു. പിന്നെ ഇത്രയും ആ?ഗ്രഹിച്ചു എന്ന് പറയുമ്പോള്‍, ഞങ്ങള്‍ രണ്ടു പേരും ആര്‍ട്ടിസ്റ്റുകള്‍ ആകുമ്പോള്‍, അത് സാധിച്ചു കൊടുക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഒരുപാട് സന്തോഷം’.- മനോജ് കെ ജയന് പറഞ്ഞു. ശ്രീനാഥ് ഭാസിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.
ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകന്റെയും ജീവിതത്തിനിടയിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം പറയുന്നത്. പ്രിയ എന്ന കഥാപാത്രമായി തേജലക്ഷ്മി എത്തുമ്പോള്‍ വിശ്വാസ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്.
