latest news
അഡ്വാൻസ് ബുക്കിംഗ് തുടങ്ങി; സുധി മാഡിസന്റെ ‘ധൂമകേതു’ സെപ്റ്റംബർ 25-ന് തിയേറ്ററുകളിലേക്ക്!
സൂപ്പർ ഹിറ്റ് ചിത്രം ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ധൂമകേതു’ റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബർ 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. സിനിമയുടെ റിലീസിന് മുന്നോടിയായുള്ള അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്.
ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്.എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സജിൻ ഗോപു, നിഖില വിമൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവരെ കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ധാർത്ഥ് ഭരതൻ, ഗണപതി തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സോണിയും മനുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
