Connect with us

Screenima

latest news

21 ആം വയസ്സില്‍ വിവാഹം! ഭര്‍ത്താവിനെക്കുറിച്ച് മനസ് തുറന്ന് പറഞ്ഞ് സോന നായര്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു ജീവിച്ച സന്തോഷം പങ്കുവച്ചുകൊണ്ടാണ് സോന നായര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. എഐ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ ഒരു കല്യാണ ഫോട്ടോ ക്രിയേറ്റ് ചെയ്ത്, ആ ഫോട്ടോയ്ക്കൊപ്പമാണ് സോന നായര്‍ വിവാഹ വാര്‍ഷികത്തെ കുറിച്ച് പറയുന്നത്.

സെപ്റ്റംബര്‍ 22! അതെ, ഞങ്ങളുടെ ആ വലിയ ദിവസം. ചിരിയും ചെറിയ ചെറിയ പിണക്കങ്ങളും എണ്ണമറ്റ ഉത്തരവാദിത്തങ്ങളും പരസ്പര ധാരണയും സ്നേഹവും മനോഹരമായ ഒട്ടേറെ ഓര്‍മ്മകളും നിറഞ്ഞ 30 വര്‍ഷത്തെ ഒത്തുചേരല്‍. ഈ മനോഹരമായ യാത്രയ്ക്കും, ഇത്രയും കാലം ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി പറയുന്നു. ഇനിയും സന്തോഷകരമായ ഒട്ടേറെ വര്‍ഷങ്ങള്‍ ഒരുമിച്ച് ചെലവഴിക്കാന്‍ ദൈവം ഞങ്ങളെ അനുഗ്രഹിക്കട്ടെ. ഒരുമിച്ചുള്ള 30 വര്‍ഷങ്ങള്‍… ഇനിയുമേറെക്കാലം മുന്നോട്ട്- സോന നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

1996 ല്‍ ആയിരുന്നു സോന നായരുടെയും ഉദയന്‍ അമ്പാടിയുടെയും വിവാഹം. അന്ന് തനിക്ക് 21 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പിന്നീടുള്ള അഭിമുഖങ്ങളില്‍ സോന പറഞ്ഞിട്ടുണ്ട്.

ഇന്നും സിനിമകളിലും സീരിയലുകളിലും സജീവമാണ് സോന നായര്‍. സിനിമകളില്‍ വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും സോനയ്ക്ക് മടിയുണ്ടായിരുന്നില്ല. അതിന് കാരണം തന്റെ ഭര്‍ത്താവ് നല്‍കിയ പിന്തുണയാണെന്നാണ് സോന നായര്‍ പറയുന്നത്. വിവാഹത്തിന് മുന്‍പേ ഞാന്‍ ഇന്റസ്ട്രയിലേക്ക് വന്നിട്ടുണ്ടെങ്കിലും, വിവാഹത്തിന് ശേഷമാണ് എനിക്ക് മികച്ച വേഷങ്ങള്‍ കിട്ടിയതും ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയതും. അത്രയും നല്ലൊരു ബാക്ക് സപ്പോര്‍ട്ട് എനിക്ക് ഭര്‍ത്താവില്‍ നിന്ന് കിട്ടിയിട്ടുണ്ട്.

Continue Reading
To Top