Connect with us

Screenima

latest news

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് എപ്പോഴും വലിയ ചര്‍ച്ചകള്‍ നടക്കാറുണ്ട്. മത്സരാര്‍ത്ഥികളുടെ താരമൂല്യവും പ്രശസ്തിയും അനുസരിച്ചാണ് പ്രതിദിന അല്ലെങ്കില്‍ പ്രതിവാര പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച കൃത്യമായ തുക എത്രയെന്ന് മിക്ക താരങ്ങളും പരസ്യമായി വെളിപ്പെടുത്താറില്ല.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടിയും മുന്‍ മത്സരാര്‍ത്ഥിയുമായ മഞ്ജു പത്രോസ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബിഗ് ബോസില്‍ നിന്ന് ലഭിച്ച വരുമാനത്തെക്കുറിച്ചും അതുകൊണ്ട് ജീവിതത്തിലുണ്ടായ സാമ്പത്തികമായ പുരോഗതിയെക്കുറിച്ചും മഞ്ജു തുറന്നു പറഞ്ഞത്. ഷോയില്‍ നിന്ന 50 ദിവസങ്ങളിലായി 22 ലക്ഷത്തിലേറെ രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്ന് മഞ്ജു വെളിപ്പെടുത്തി.

ആ സമയത്ത് പ്രതിദിന അടിസ്ഥാനത്തിലായിരുന്നു പേയ്‌മെന്റ്. ഒരു ദിവസം എനിക്ക് ലഭിച്ചിരുന്നത് 45,000 രൂപയാണ്. ബിഗ് ബോസില്‍ ആകെ 50 ദിവസമാണ് ഞാന്‍ നിന്നത്. അങ്ങനെ നോക്കുമ്പോള്‍ 22 ലക്ഷത്തിലധികം രൂപ പ്രതിഫലമായി ലഭിച്ചു. ഈ പണം കൊണ്ട് ഞാനൊരു ലക്ഷപ്രഭു ഒന്നും ആയിട്ടില്ല.

ഷോയില്‍ നിന്നുള്ള വരുമാനം ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറിയതിനെക്കുറിച്ചും മഞ്ജു ഓര്‍ത്തെടുത്തു. ‘ബിഗ് ബോസില്‍ പോയതുകൊണ്ട് മാത്രമാണ് ഞാന്‍ സാമ്പത്തികമായി ഒന്നു സെറ്റിലായത് എന്ന് ഇന്നും ഞാന്‍ ഉറച്ചു പറയും. അതിലൊരു കള്ളത്തരവുമില്ല, തികച്ചും സത്യസന്ധമായ കാര്യമാണത്. ആ പണം കൊണ്ടാണ് കടങ്ങള്‍ വീട്ടി സ്ഥലം വാങ്ങിയത്. ആ തുക കൊണ്ട് മാത്രം വീട് പണിയാന്‍ തികയില്ലായിരുന്നു. തുടര്‍ന്ന് കഠിനാധ്വാനം ചെയ്തും ലോണ്‍ എടുത്തുമാണ് വീട് പണി പൂര്‍ത്തിയാക്കിയത്. എന്നാലും ഒരു അടിത്തറയിടാന്‍ സഹായിച്ചത് ബിഗ് ബോസ് തന്ന തുകയാണ്,’ മഞ്ജു പത്രോസ് തുറന്നുപറഞ്ഞു.

Continue Reading
To Top