Connect with us

Screenima

latest news

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ‘വെറുതെ അല്ല ഭാര്യ’യിലൂടെ ശ്രദ്ധനേടി, ഒന്നര പതിറ്റാണ്ടോളമായി ആത്മബന്ധം തുടരുന്ന സുഹൃത്തുക്കളാണ് നടി മഞ്ജു പത്രോസും സിമി സാബുവും. ജീവിതത്തിലെ പ്രതിസന്ധികളിലും സന്തോഷങ്ങളിലും പരസ്പരം താങ്ങായി നില്‍ക്കുന്ന ഇരുവരുടെയും സൗഹൃദം സോഷ്യല്‍ മീഡിയയിലും എപ്പോഴും ചര്‍ച്ചയാവാറുണ്ട്. ‘ബ്ലാക്കീസ്’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും ഇരുവരും ചേര്‍ന്ന് നടത്തുന്നുണ്ട്. ഇപ്പോള്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജുവിനോടുള്ള ആഴമേറിയ സ്‌നേഹത്തെക്കുറിച്ചും ആത്മബന്ധത്തെക്കുറിച്ചും സിമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മഞ്ജു എന്നെക്കുറിച്ച് സംസാരിച്ച വീഡിയോ കണ്ട് ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്. പരസ്പരം സ്‌നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ അത്രയധികം സ്‌നേഹമുണ്ടെന്ന് രണ്ടുപേര്‍ക്കും വ്യക്തമായി അറിയാം. ഒരു മൂന്നാമതൊരാളിലൂടെയോ മാധ്യമങ്ങളിലൂടെയോ മഞ്ജു എന്നെക്കുറിച്ച് നല്ല വാക്കുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഉള്ളുനിറഞ്ഞ് കരച്ചില്‍ വരും. ഞങ്ങള്‍ പരസ്പരം ഫോണിന്റെ പാസ്വേര്‍ഡ് വരെ പങ്കുവെക്കാറുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഫോണിലെ സ്വകാര്യതകള്‍ പരസ്പരം സംരക്ഷിക്കണമെന്ന് ഞങ്ങള്‍ തമാശയായി പറയാറുണ്ട്,’ സിമി ഓര്‍ത്തെടുത്തു.

മഞ്ജുവില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്ന് സിമി വ്യക്തമാക്കി. ‘ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ പത്ത് മിനിറ്റ് കഴിയുമ്പോഴേക്കും മഞ്ജുവിനെയും ഞാന്‍ ഒപ്പം കൊണ്ടുപോകും. അതിനുശേഷം പരമാവധി പത്ത് മിനിറ്റ് മാത്രമേ അവള്‍ക്ക് ഈ ഭൂമിയില്‍ ആയുസ്സുണ്ടാകൂ. ഏതെങ്കിലും പാണ്ടി ലോറി ഇടിപ്പിച്ചിട്ടാണെങ്കിലും അവളെയും ഞാന്‍ കൂടെക്കൂട്ടും,’ സിമി ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

Continue Reading
To Top