Gossips
ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്
ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല എന്ന് നടി മാളവിക ശ്രീനാഥ്. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ ജന്മദിനത്തോടനുബന്ധിച്ച് സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ക്രാബി യാത്രയിലെ മനോഹരമായ ഓർമ്മകളും ചിത്രങ്ങളുമാണ് താരം വീണ്ടും ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
തായ്‌ലൻഡിലെ പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷൻ ക്രാബിയിൽ നിന്നുള്ള അതീവ സ്റ്റൈലിഷ് ചിത്രങ്ങളാണ് മാളവിക ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
‘മധുരം’, ‘സാറ്റർഡേ നൈറ്റ്’, ‘കാസർഗോൾഡ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മാളവിക മികച്ചൊരു ട്രാവലർ കൂടിയാണ്. മുൻപ് സ്പിതി വാലി, ലണ്ടൻ, സ്കോട്ട്‌ലൻഡ് തുടങ്ങിയ ഇടങ്ങളിൽ താരം നടത്തിയ യാത്രകളുടെ ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആഘോഷങ്ങൾ കഴിഞ്ഞിട്ടും ക്രാബി ട്രിപ്പിന്റെ വിശേഷങ്ങൾ അവസാനിച്ചിട്ടില്ലെന്ന സന്തോഷത്തിലാണ് ആരാധകർ.
