latest news
‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍
Published on
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന് പൃഥ്വിരാജ് സുകുമാരന്‍, നടി കരീന കപൂര്‍ ഖാന്, സംവിധായിക മേഘ്ന ഗുല്‍സാര്‍. ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ ‘എക്സ്പ്രസ്സോ’ ടോക്ക് സീരീസിന്റെ 16-ാം പതിപ്പിലാണ് തങ്ങളുടെ പുതിയ ചിത്രമായ ‘ദായ്റയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ മൂവരും മനസു തുറന്നത്.
ചലച്ചിത്രങ്ങള്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന സ്വാധീനത്തിന് നിര്‍മ്മാതാക്കളും സംവിധായകരും എത്രത്തോളം ഉത്തരവാദികളാണ് എന്ന വിഷയത്തെക്കുറിച്ചാണ് ചര്‍ച്ച നടന്നത്. സിനിമയുടെ നെഗറ്റീവ് വശങ്ങളെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യരുതെന്ന് മേഘ്ന ഗുല്‍സാര്‍ അഭിപ്രായപ്പെട്ടപ്പോള്‍, സിനിമകള്‍ ഉരുത്തിരിയുന്നത് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണെന്ന് പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.
