Connect with us

Screenima

latest news

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ് കിഷോര്‍. സീരിയലിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അശ്വതി സിനിമകളായും വേഷം ഇട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായിരുന്നു വാഴ 2 വില ഹാഷിര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി വേഷം ഇട്ടിരുന്നത് അശ്വതി ആയിരുന്നു. ഇപ്പോഴിതാ ‘വാഴ 2’ന് ശേഷം ഇതുവരെ ഒരു സിനിമയ്ക്കുവേണ്ടിയും തന്നെ ആരും വിളിച്ചിട്ടില്ലെന്ന് പറയുകയാണ് നടി അശ്വതി. പ്രവാസി ടോക്ക് ഷോ കാനഡക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘സത്യസന്ധമായി പറഞ്ഞാല്‍ വാഴ കഴിഞ്ഞതിനുശേഷം എന്നെ ഒരു സിനിമയ്ക്ക് വേണ്ടിയിട്ടും ആരും വിളിച്ചിട്ടില്ല. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. വാഴ 2വില്‍ അത്രയും പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്തിട്ട് ഓ, ഇപ്പോള്‍ നമ്മള്‍ വിളിച്ചിട്ട് ചെറിയ കഥാപാത്രം കൊടുത്താല്‍ വരുമോ എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. അല്ലെങ്കില്‍ എനിക്ക് തരാന്‍ പറ്റാത്ത ക്യാരക്ടര്‍ ഉള്ളതുകൊണ്ടാണോ വിളിക്കാത്തത് എന്ന് അവര്‍ ചിന്തിക്കുന്നുണ്ടോ എന്നൊരു തോന്നല്‍ എനിക്കുണ്ട്.

ഒരുപക്ഷേ സത്യം പറഞ്ഞാല്‍ അതിന് കാരണം എന്താണ്, എന്നെ വിളിക്കാത്തത് എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല.

എല്ലാവരും ആഗ്രഹിക്കുന്ന പോലെ തന്നെ മലയാളം സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം എന്നുള്ളത് തന്നെയാണ് എന്റെ ആഗ്രഹം. അതില്‍ ചെറുതോ വലുതോ എന്നുള്ളതല്ല, നമുക്ക് പ്രാധാന്യമുള്ള കഥാപാത്രം ചെയ്യുക എന്നുള്ളതാണ്.

അതിപ്പോള്‍ ഒരു സീന്‍ ആണെങ്കിലും ആ സീനില്‍ പ്രധാനം ഉണ്ടാവുക എന്നുള്ളത് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു സിനിമയില്‍ മുഴുനീള കഥാപാത്രം വേണം എന്നുള്ളതൊന്നുമല്ല. അഭിനയിക്കാനുള്ളതുണ്ടാവണം എന്നുള്ളത് മാത്രമേയുള്ളൂ. ചെയ്യുന്നത് നല്ല വൃത്തിക്ക് ചെയ്യുക എന്നുള്ളത് മാത്രമാണ്. ഇനി ഇതൊക്കെ ചിന്തിക്കുന്നത് കൊണ്ടാണോ വരാത്തത് എന്നും എനിക്കറിയില്ല,’ അശ്വതി പറഞ്ഞു.

Continue Reading
To Top