Connect with us

Screenima

Shine Tom Chacko

latest news

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക ഫാന്‍ബേസ് ഉണ്ടാകും. ഇത്തരം ലൂപ് പടങ്ങള്‍ തേടി പിടിച്ച് കാണുന്നവരുമുണ്ടാകാം. മലയാളത്തിലും അത്തരമൊരു ടൈം ലൂപ് സിനിമ റിലീസിനൊരുങ്ങുകയാണ്. ‘നെയ്മര്‍’ എന്ന ചിത്രത്തിന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ‘ധൂമകേതു’ എന്ന ചിത്രമാണ് പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്.

നിഖില വിമലും സജിന്‍ ?ഗോപുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലൂപ്പിനെക്കുറിച്ച് ഷൈന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ധൂമകേതു പ്രൊമോഷന്റെ ഭാ?ഗമായി ഫ്‌ലവേഴ്‌സ് കോമഡി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.

‘ധൂമകേതു ഒരു മിന്നായം പോലെ ആണല്ലോ നമ്മള്‍ കാണുന്നത്. പിന്നെ ഈ ലൂപ് എന്ന് പറയുന്ന സംഭവം, നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണല്ലോ!. രാവും പകലും, രാവും പകലും എന്ന ലൂപ്പില്‍. ഇത് എപ്പോഴെങ്കിലും മാറി ഡേ-ഡേ- നൈറ്റോ, നൈറ്റ്- നൈറ്റ്- ഡേയോ വരാറില്ലല്ലോ ?. അതാണ് ഏറ്റവും വലിയ ലൂപ്. പിന്നെ 24 മണിക്കൂര്‍ എന്ന് പറയുന്ന ലൂപ്.

പിന്നെ നമ്മുടെ ഇമോഷന്‍സ് മാറി മാറി വരുന്നതിന്റെ ലൂപ്. ഈ സീസണുകള്‍ വരുന്നതുപോലെ ഇടയ്ക്ക് സന്തോഷം വരും, ഇടയ്ക്ക് പിന്നെ കുറച്ച് മൂഡി ആയിരിക്കും, പിന്നെ കുറച്ച് വയലന്റ് ആകും അങ്ങനെ. മൊത്തത്തില്‍ നമ്മളിങ്ങനെ ലൂപ്പില്‍ ആകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍, ഭൂമി കറങ്ങുന്നതു കൊണ്ടാണെന്നാ പറയുന്നേ.

പിന്നെ ഭൂമി സൂര്യനെയും വലം വയ്ക്കുന്നു. ഇത് മൊത്തം കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതിന്റെയിടയില്‍ ലൂപ് അല്ലാതെ വേറൊന്നും നടക്കാന്‍ വഴിയില്ല. ലൈഫ് സര്‍ക്കിള്‍ എന്നല്ലേ പറയുന്നേ’.- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഗണപതി, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.

Continue Reading
To Top