Connect with us

Screenima

tovino 7

latest news

അന്ന് ആസിഫും ഇന്ദ്രജിത്തും; ഇത്തവണ നസ്‌ലിനും ചാക്കോച്ചനും ടൊവിനോയും… അമൽ നീരദ് വീണ്ടും ‘ബാച്ച്ലർ പാർട്ടി’യിലേക്ക്

2012-ൽ എത്തിയ ‘ബാച്ച്ലർ പാർട്ടി’ മലയാള സിനിമയിൽ സ്വന്തമായൊരു ഇടം നേടിയ ചിത്രമാണ്. അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബാച്ച്ലർ പാർട്ടി D’eux’ ആണ് ഇപ്പോൾ പുതിയ താരനിരയുമായി എത്തുന്നത്. നസ്‌ലിൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങി മലയാളത്തിലെ ശ്രദ്ധേയ താരങ്ങൾ ഒരുമിക്കുന്നു.

പേര് കേൾക്കുമ്പോൾ തന്നെ പഴയ ‘ബാച്ച്ലർ പാർട്ടി’യുടെ ഓർമകൾ പ്രേക്ഷകരിലേക്ക് എത്തും. എന്നാൽ രണ്ടാം ഭാഗം പഴയ കഥയുടെ അതേ വഴിയിലൂടെ പോകുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ‘D’eux’ എന്ന ഫ്രഞ്ച് വാക്കിന് ‘രണ്ട്’ എന്ന അർഥം മാത്രമല്ല, ‘അവരുടെ’ അല്ലെങ്കിൽ ‘അവരെക്കുറിച്ച്’ എന്ന അർഥവും ഉണ്ടെന്ന് അമൽ നീരദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ ചിത്രത്തിൽ നസ്‌ലിനും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസിനുമൊപ്പം സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ എന്നിവരും എത്തുന്നുണ്ട്. പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ എന്നിവരും താരനിരയുടെ ഭാഗമാണ്. ഇത്രയും വ്യത്യസ്ത തലമുറകളിലെ താരങ്ങളെ ഒരുമിച്ച് അണിനിരത്തിയതാണ് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.

അമൽ നീരദിനൊപ്പം ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. സംഭാഷണം ഉണ്ണി ആറിന്റേതാണ്.

2012ലെ ചിത്രത്തിൽ ആസിഫ് അലി, ഇന്ദ്രജിത്ത്, വിനായകൻ, കലാഭവൻ മണി, റഹ്മാൻ, നിത്യ മേനോൻ തുടങ്ങിയ താരങ്ങളായിരുന്നു പ്രധാന വേഷങ്ങളിൽ.

Continue Reading
To Top