latest news
എന്റെ സിനിമയുടെ റിലീസിനായി അച്ഛന്‍ കാത്തിരിക്കുകയാണ്
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സി?ഗ്മ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ‘സി?ഗ്മ’യുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ജേസണ്‍ ഇപ്പോള്‍. കഴിഞ്ഞ ദിവസം ‘സി?ഗ്മ’യുടെ തെലു?ഗു പ്രൊമോഷന്‍ പരിപാടിക്കിടെ ജേസണ്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
അച്ഛന്‍ വിജയ്യെക്കുറിച്ച് ജേസണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘സി?ഗ്മ’യുടെ പ്രൊമോഷന്‍ പരിപാടികളില്‍ അച്ഛന്‍ വിജയ് സഹായിക്കില്ലേ’ എന്നായിരുന്നു ജേസണോടുള്ള ചോദ്യം. ‘അച്ഛന്‍ ‘സി?ഗ്മ’യുടെ റിലീസിനായി കാത്തിരിക്കുകയാണ്. പ്രൊമോഷന്‍ പരിപാടികള്‍ക്കൊന്നും അദ്ദേഹം വരില്ല.
കാരണം, സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, മറ്റു കാര്യങ്ങള്‍ തമ്മില്‍ കൂടിക്കലരുന്നത് എനിക്ക് താല്പര്യമില്ല. മാത്രമല്ല, അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയായതു കൊണ്ട് ഒരുപാട് ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തിനുണ്ട്.
ഞാന്‍ എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് കാണാന്‍ അദ്ദേഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനായി അദ്ദേഹം ആവേശത്തിലാണ്’. – ജേസണ്‍ സഞ്ജയ് പറഞ്ഞു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിഗ്മ ഒരുങ്ങുന്നത്. ആക്ഷന്‍ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തില്‍ സന്ദീപ് കിഷന്‍ ആണ് നായകനായെത്തുന്നത്
