Connect with us

Screenima

Gossips

‘ലോക’യെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; 24 ദിവസം കൊണ്ട് 300 കോടി

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. റിലീസ് ചെയ്ത് വെറും 24 ദിവസത്തിനുള്ളിൽ ചിത്രം 300 കോടി രൂപ ആഗോള കളക്ഷൻ കടന്നു. ഇതോടെ 300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമായി ഇത് മാറി.

ആദ്യമായി ഈ നേട്ടം കൈവരിച്ചത് കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായ ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’യാണ്. എന്നാൽ ആ ചിത്രത്തിന് 45 ദിവസം വേണ്ടിവന്നു . ഇപ്പോൾ 305 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ആകെ കളക്ഷൻ. ഇതോടെ ‘ലോക’യെ പിന്തള്ളി, മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷൻ ചിത്രമെന്ന സ്ഥാനവും ഇപ്പോൾ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന് സ്വന്തമായി.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് നിർമിച്ചത്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നതിനാൽ, അന്തിമ കളക്ഷൻ എത്രത്തോളം ഉയരുമെന്ന് ഇനിയും കാത്തിരുന്ന് കാണേണ്ടിവരും.

Continue Reading
To Top