Connect with us

Screenima

latest news

മേക്കപ്പ് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോള്‍ സങ്കടമായി; ഷീല

എപ്പോഴും സുന്ദരിയായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന നടിയാണ് ഷീല. ഗ്രേസ്ഫുളായ പ്രായമാകാനാണ് തനിക്ക് താല്‍പര്യമെന്നാണ് ഷീല പറയാറുള്ളത്. മേക്കപ്പിലും ഡ്രസിം?ഗിലുമെല്ലാം ഷീല വലിയ ശ്രദ്ധ കൊടുക്കുന്നു. പണ്ട് കാലം മുതലേ ഷീല ഇങ്ങനെയാണ്. ചെമ്മീന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ച് ഒരിക്കല്‍ ഷീല പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

എന്റെ മനസില്‍ ഞാന്‍ മേക്കപ്പ് ഇല്ലാതെ ഭയങ്കര വൃത്തികേടായിരിക്കുമെന്ന സങ്കല്‍പ്പമാണ്. മേക്കപ്പില്ലാതെ ഞാന്‍ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞു. എന്നാല്‍ മേക്കപ്പ് മുഴുവന്‍ നീക്കിയാലേ ഈ പടം നമ്മളെടുക്കൂയെന്ന് എന്ന് പറഞ്ഞു. ഞാന്‍ ഭയങ്കര സങ്കടത്തിലായി. മേക്കപ്പ് ഒഴിവാക്കാന്‍ പ്രൊഡ്യൂസറും മറ്റും പറഞ്ഞു. അങ്ങനെ മേക്കപ്പ് ഒഴിവാക്കി. പെണ്ണാളെ എന്ന പാട്ടാണ് ആദ്യം ഷൂട്ട് ചെയ്തത്. എനിക്ക് മനസിനകത്ത് ഭയങ്കര സങ്കടമാണ്. കാരണം മേക്കപ്പൊപ്പം റിമൂവ് ചെയ്തല്ലോ. ആ സങ്കടത്തില്‍ ഞാനെടുത്തതാണ് ആ പാട്ട്. വാസ്തവത്തില്‍ ഞാന്‍ പരീക്കുട്ടിയെ ഓര്‍ത്തൊന്നുമല്ല ഞാനവിടെ ഇരുന്നത്. എന്റെ മേക്കപ്പ് നീക്കിയല്ലോ എന്ന സങ്കടമായിരുന്നെന്ന് ഷീല ഓര്‍ത്തു. മുമ്പൊരിക്കല്‍ സിനിമോട്ടോഗ്രാഫര്‍ അളകപ്പനും ഷീലയ്ക്ക് മേക്കപ്പിനോടുള്ള ഇഷ്ടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഷീലയുടെ മനസിനക്കരെ എന്ന സിനിമയില്‍ അളകപ്പനായിരുന്നു സിനിമോട്ടോഗ്രാഫര്‍. ലൊക്കേഷനില്‍ വന്നപ്പോള്‍ ഷീല ചേച്ചിയുടെ മേക്കപ്പ് ഭയങ്കര കൂടുതലായിരുന്നു. ബാക്കി കഥാപാത്രങ്ങളുമായി ചേരുകയേ ഇല്ല. പഴയ കാലത്ത് പാന്‍ കേക്ക് ഉപയോ?ഗിച്ചിരുന്നത് അറിയാതെ പോയതാണോ എന്നറിയില്ല. ഷീല ചേച്ചി ഫുള്‍ മേക്കപ്പിലാണ് വന്നത്. പഴയ കാലത്ത് അങ്ങനെയാെരു മേക്കപ്പിന്റെ ആവശ്യമുണ്ടായിരുന്നു. ഞാന്‍ സത്യേട്ടനെ നോക്കി. അഴകപ്പന്‍ പോയി പറയെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് പേടിയായിരുന്നു. അവര്‍ ആക്‌സ്പറ്റ് ചെയ്യുമോ എന്ന്. എനിക്കവരെ പരിചയവും ഇല്ല.

ഞാന്‍ ഒരു റെഡ് ഫില്‍ട്ടര്‍ എടുത്ത് പോയി. ചേച്ചി ഈ ഫില്‍ട്ടര്‍ ക്യാമറയ്ക്ക് ഉപയോ?ഗിക്കുന്നുണ്ടെന്ന് പറഞ്ഞു. അതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഭയങ്കര കളര്‍ഫുളായി കിട്ടാനാണെന്നും പറഞ്ഞു. ഇത്ര മേക്കപ്പ് വേണ്ട, കാരണം അപ്പോള്‍ റെഡ് ഫില്‍ട്ടര്‍ ഉപയോ?ഗിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. ചേച്ചി ആകെ കണ്‍ഫ്യൂഷനായി. നിങ്ങളുടെ പേരൊക്കെ കേട്ടിട്ടുണ്ട്, നല്ല പടങ്ങള്‍ ചെയ്ത ആളല്ലേ എന്ന് ചോദിച്ചു. സംസാരിച്ച് ഞാന്‍ വന്നു. ചേച്ചിയെ ഫൂളാക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് കരുതുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. അവരില്ലെങ്കില്‍ ആ ക്യാരക്ടറില്ല. എനിക്കാണ് ആ പടം നഷ്ടപ്പെടുക. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ ചേച്ചി മേക്കപ്പ്മാനെ വിളിച്ച് മേക്കപ്പ് ഒഴിവാക്കി. എന്നാല്‍ ഷോട്ടിന് തൊട്ട് മുമ്പ് ചുണ്ടില്‍ ലിപ്സ്റ്റിക് കാണും. മേക്കപ്പ് തുടയ്ക്കുമെങ്കിലും ടേക്കിന് മുമ്പ് ഒന്ന് തിരിയും. കയ്യില്‍ ലിപ്സ്റ്റിക് വെച്ചിട്ട് ആ സമയത്ത് ഒന്ന് തേക്കുന്നതാണ്. അത് ഹ്യൂമര്‍ സിറ്റുവേഷനാണെങ്കിലും ഞാന്‍ വീണ്ടും ആ ഫില്‍ട്ടര്‍ എടുത്ത് കൊണ്ട് പോയി. നിങ്ങള്‍ എന്നെ മേക്കപ്പ് ചെയ്യാന്‍ സമ്മതിക്കില്ലേ എന്ന് ചോദിച്ച് ഇറിറ്റേഷനുണ്ടായി. ഹാപ്പിനെസുണ്ടായി. പിന്നെയാണ് ഷീല മേക്കപ്പ് തുടച്ച് അഭിനയിക്കാന്‍ തയ്യാറായതെന്നും അളകപ്പന്‍ ഓര്‍ത്തു.

Continue Reading
To Top