Connect with us

Screenima

latest news

വ്‌ലോഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്; നിമിഷ്

പത്ത് വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ സെപ്റ്റംബര്‍ 13 നായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയും തമ്മില്‍ വിവാഹിതരായത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കം വിവാ?ഹത്തിന് എത്തിയിരുന്നു. അഹാന നായികയായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിന്റെ കാമറാമാനും നിമിഷ് ആയിരുന്നു. പിന്നീട് അഹാന തന്നെ സംവിധാനം ചെയ്ത ‘തോന്നല്‍’, ‘പൂക്കള്‍’ എന്നീ മ്യൂസിക് വിഡിയോകള്‍ക്ക് വേണ്ടിയും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചു.

ഏറെ നാളുകളായി അഹാനയുടെ യാത്രകളിലും നിമിഷ് കൂടെയുണ്ടാകാറുണ്ട്. ഇപ്പോഴിതാ അഹാനയെ കുറിച്ചും നടി ചെയ്യുന്ന ട്രാവല്‍ വ്‌ലോ?ഗുകളെക്കുറിച്ചും നിമിഷ് അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. അഹാന ഒരിക്കലും വ്‌ലോ?ഗിങ്ങിനെ ഒരു ജോലി ആയല്ല കാണുന്നത് എന്നാണ് നിമിഷ് പറയുന്നത്.

തന്റെ ജീവിതം മനോഹരമായി പകര്‍ത്തിവെക്കാനാണ് അഹാന ശ്രമിക്കുന്നതെന്നും അതാണ് അവളുടെ ലക്ഷ്യമെന്നും നിമിഷ് പറയുന്നു. അഹാനയെ സംബന്ധിച്ച് ഒന്നും പ്ലാന്‍ ചെയ്യാറില്ല, പെട്ടെന്ന് എന്ത് കാണുന്നുവോ, അതവിടെ വച്ച് പകര്‍ത്തുന്നതാണ് അവളുടെ രീതി. അഹാനയുടെ വ്‌ലോ?ഗുകളിലും പൊടുന്നനെ സംഭവിക്കുന്ന കാര്യങ്ങളാണുള്ളതെന്നും നിമിഷ് കൂട്ടിച്ചേര്‍ത്തു.

20 വര്‍ഷങ്ങള്‍ക്ക് ശേഷം യൂട്യൂബ് ചാനല്‍ എടുത്ത് നോക്കുമ്പോള്‍ ജീവിതം എങ്ങനെയായിരുന്നു എന്ന ഓര്‍മകള്‍ അയവിറക്കാന്‍ കൂടി വേണ്ടിയാണ് അഹാന വിഡിയോകള്‍ പകര്‍ത്തുന്നത്. എന്നാല്‍ സംവിധാനം ചെയ്യുന്ന കാര്യങ്ങളിലേക്ക് വരുമ്പോള്‍, അഹാന ഓരോ ഷോട്ടും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് എഴുതിവച്ച് മുന്നോട്ടു പോകുന്ന പ്രകൃതക്കാരിയാണെന്നും നിമിഷ് വ്യക്തമാക്കി. മാതൃഭൂമി ഇം?ഗ്ലീഷിന് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ് ഇക്കാര്യം പറഞ്ഞത്.

‘സത്യസന്ധമായി പറയുകയാണെങ്കില്‍ അഹാനയുടെ വ്‌ലോ?ഗ് കാണുമ്പോള്‍ ഭയങ്കര റിഫ്രഷിങ് ആണ്. ഞങ്ങളൊന്നിച്ച് യാത്രകള്‍ ചെയ്യുമ്പോള്‍ അവളെ ഞാന്‍ സഹായിക്കാറില്ല. അവള്‍ എവിടെയെങ്കിലും പോയി നില്‍ക്കും വിഡിയോ എടുക്കും അങ്ങനെയാണ്. എന്താ പറയണ്ടേ, വളരെ സ്വാഭാവികമാണത്. അവളുടെ വ്‌ലോ?ഗുകളെല്ലാം അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.

അവളുടെ ഏത് വ്‌ലോ?ഗ് നോക്കിയാലും മനസിലാകുന്ന കാര്യമെന്താണെന്നു വച്ചാല്‍ അവയില്‍ കൂടുതലും വളരെ സ്വാഭാവികവും മുന്‍കൂട്ടി തയ്യാറാക്കാത്തതുമാണ് എന്നാണ്. എനിക്ക് അങ്ങനെ ചെയ്യാന്‍ പറ്റില്ല. ഞാന്‍ എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്ത്, സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ്. അഹാനയെപ്പോലെ സ്വാഭാവികമായി എടുക്കുന്ന ആളല്ല. എവിടെയങ്കിലും എന്തെങ്കിലും കണ്ടാല്‍, അവള്‍ ചാടി ഫോണ്‍ എടുത്ത് പെട്ടെന്ന് അതെല്ലാം പകര്‍ത്തും.

അവള്‍ ഉദ്ദേശിക്കുന്നതും അതാണ്. ഞങ്ങള്‍ രണ്ടു പേരും വര്‍ക്ക് ചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണ്. പ്രൊഫഷണലി നോക്കുകയാണെങ്കില്‍ രണ്ട് മ്യൂസിക് വിഡിയോകള്‍ക്കായി ഞങ്ങളൊന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. തോന്നല്‍, പൂക്കള്‍ ഇത് രണ്ടും ഞങ്ങളൊന്നിച്ച് ചെയ്ത വര്‍ക്കാണ്. മാസങ്ങളോളം അതിനായി തയ്യാറെടുത്ത്, കഥയ്ക്കായി കാത്തിരുന്ന്, സ്ഥലം കണ്ടുപിടിച്ച് അങ്ങനെയൊക്കെയാണ് നമ്മളത് വര്‍ക്ക് ചെയ്തത് എന്നും നിമിഷ് പറഞ്ഞു.

Continue Reading
To Top