Connect with us

Screenima

latest news

ബിഗ് ബോസില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട് വിവാദത്തില്‍

ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട് വിവാദത്തില്‍. മോഹന്‍ലാലിന്റെ ഷര്‍ട്ടിന്റെ ഡിസൈനിനെതിരെ പ്രവാസി ചിത്രകാരനായ സിജിന്‍ ഗോപിനാഥന്‍ രംഗത്തെത്തി. തന്റെ ചിത്രം അനുവാദമില്ലാതെ മോഹന്‍ലാലിന്റെ ഷര്‍ട്ടിന്റെ ഡിസൈനില്‍ ഉപയോഗിച്ചുവെന്നാണ് കലാകാരന്റെ ആരോപണം. പിന്നാലെ വിശദീകരണവുമായി മോഹന്‍ലാലിന്റെ പേഴ്സണല്‍ സ്‌റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ രംഗത്തെത്തി.

‘ഏകദേശം മൂന്ന് വര്‍ഷം യുഎഇയിലെ തെരുവുകളിലൂടെ നടന്ന്, വിവിധ രാജ്യക്കാരായ യഥാര്‍ഥ മനുഷ്യരെ നേരില്‍ക്കണ്ടും വരച്ചുമാണ് എന്റെ ഗ്ലോബല്‍ പീസ് ആര്‍ട്ട് വര്‍ക്ക് രൂപപ്പെട്ടത്. ഞാന്‍ നേരിട്ട് കണ്ട യുഎഇയുടെ വൈവിധ്യത്തിന്റെ വിഷ്വല്‍ ഡോക്യുമെന്റേഷന്‍ കൂടിയാണിത്. വൈവിധ്യം എന്ന ആശയം ആരുടെയും സ്വന്തമല്ല. ആളുകളെ ഒരുമിച്ച് വരയ്ക്കുക എന്ന ആശയം ആര്‍ക്കും ഉപയോഗിക്കാം. പക്ഷേ, നിലവിലുള്ള ഒരു കലാരൂപം തിരിച്ചറിയാവുന്ന മുഖങ്ങളും ഭാവങ്ങളും കഥാപാത്രങ്ങളും ദൃശ്യഭാഷയും അടിസ്ഥാനമായി ഉപയോഗിച്ച ശേഷം കുറച്ച് മാറ്റങ്ങള്‍ വരുത്തിയതുകൊണ്ട് അതിന്റെ ഒറിജിനല്‍ സോഴ്സ് ഇല്ലാതാകുന്നില്ല. ഇത് മോഹന്‍ലാല്‍ സാറിനെതിരെയുള്ള വിഷയമല്ല. ഈ ഡിസൈനിന് ഉത്തരവാദികളായ ഫാഷന്‍- ഡിസൈന്‍- മീഡിയ ടീമിനോടാണ് എന്റെ ആശങ്ക പങ്കുവെക്കുന്നത്’.

‘വര്‍ഷങ്ങളുടെ ഫീല്‍ഡ് വര്‍ക്കും ക്രിയേറ്റീവ് എഫര്‍ട്ടുമുള്ള ഒരു ആര്‍ട്ട് വര്‍ക്ക് റെഫറന്‍സ് ആക്കുമ്പോള്‍, യഥാര്‍ഥ ആര്‍ട്ടിസ്റ്റിനെ അംഗീകരിച്ച്, ക്രെഡിറ്റ് നല്‍കുക എന്നത് ഏറ്റവും അടിസ്ഥാനപരമായ ബഹുമാനമാണ്. പ്രചോദനം ഉള്‍ക്കൊള്ളാം. സോഴ്സ് മറക്കരുത്. ആര്‍ട്ടിസ്റ്റിന് ക്രെഡിറ്റ് നല്‍കുക’- തന്റെ കലാരൂപത്തെക്കുറിച്ച് ചിത്രകാരനായ സിജിന്‍ ഗോപിനാഥന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Continue Reading
To Top