Connect with us

Screenima

latest news

തിയേറ്ററുകളിൽ ചിരിപൂരം തീർത്ത ‘മോധാ രാത്രി’ ഇനി ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സ് റിലീസ് തീയതി പ്രഖ്യാപിച്ചു!

തിയേറ്ററുകളിൽ വൻ വിജയമായി മാറിയ തമിഴ് കോമഡി ഡ്രാമ ചിത്രം ‘മോധാ രാത്രി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് വഴി സെപ്റ്റംബർ 18 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.

നവാഗതനായ രാജാ കറുപ്പസാമി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ഋഷികാന്ത്, മലയാളി താരം അനിഷ്മ അനിൽകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Continue Reading
To Top