Gossips
‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം; നന്ദി അറിയിച്ച് സിദ്ധാർത്ഥ് ഭരതൻ
Published on
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രേക്ഷക പ്രതികരണങ്ങളിൽ നന്ദി രേഖപ്പെടുത്തി നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ. അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെയാണ് നന്ദി അറിയിച്ചത്. സിനിമയുടെ സെറ്റിൽ നിന്നുള്ള ചില മനോഹരമായ ഓർമ്മച്ചിത്രങ്ങളും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഷഹദ് സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രത്തിൽ പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, ബാലാജി ശർമ്മ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത് . കരിയറിലെ ആദ്യത്തെ പോലീസ് വേഷവുമായി പാർവതി തിരുവോത്തിന്റെ ഗംഭീര തിരിച്ചുവരവായി വിലയിരുത്തപ്പെടുന്ന ചിത്രത്തിന് ആദ്യ ദിവസം മുതൽ തന്നെ മികച്ച കളക്ഷനും തിയേറ്റർ പ്രതികരണങ്ങളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
