Connect with us

Screenima

Gossips

യൂട്യൂബിൽ തരംഗമാകാൻ ‘നോട്ടുബുക്ക്’; 4K റീമാസ്റ്റേർഡ് പതിപ്പ് ഉടൻ റിലീസ്

എവർഗ്രീൻ ക്യാമ്പസ് ചിത്രമായ ‘നോട്ടുബുക്ക്’ പുതിയ ദൃശ്യമികവോടെ വീണ്ടുമെത്തുന്നു ചിത്രത്തിന്റെ അത്യാധുനിക 4K റീമാസ്റ്റേർഡ് പതിപ്പ് സെപ്റ്റംബർ 20-ന് ഞായറാഴ്ച യൂട്യൂബിൽ പ്രീമിയർ ചെയ്യും. പ്രമുഖ നിർമ്മാണ കമ്പനിയായ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘എസ്‌ക്യൂബ് ഫിലിംസ്’ ആണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പങ്കുവെച്ചിരിക്കുന്നത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി-സഞ്ജയ് കൂട്ടുകെട്ട് തിരക്കഥയൊരുക്കിയ ‘നോട്ടുബുക്ക്’ 2006-ലാണ് തിയേറ്ററുകളിലെത്തിയത്

കൗമാരക്കാരായ വിദ്യാർത്ഥികളുടെ സൗഹൃദവും അവർ അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളും ചർച്ച ചെയ്ത ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ബോക്സ് ഓഫീസിൽ വൻ വിജയം നേടുകയും ചെയ്തിരുന്നു.

Continue Reading
To Top