Connect with us

Screenima

latest news

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തായ ഗായത്രി സുരേഷ് വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് എത്തുമോ എന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കി താരത്തിന്റെ പ്രതികരണം. ഹോട്ട്സ്റ്റാറിലെ ‘റാപ്പിഡ് റീവീല്‍’ പരിപാടിയിലാണ് തിരിച്ചെത്തുകയാണെങ്കില്‍ ജസീലയെ തന്നെ ടാര്‍ഗറ്റ് ചെയ്യുമെന്ന് ഗായത്രി വ്യക്തമാക്കിയത്.

‘തിരിച്ച് പോവുകയാണെങ്കില്‍ ഞാന്‍ ഉറപ്പായും ജസീലയെ ടാര്‍ഗറ്റ് ചെയ്യും” എന്നായിരുന്നു ഗായത്രിയുടെ വാക്കുകള്‍. ജസീലയെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നതല്ലെന്നും ഗെയിമിന്റെ ഭാഗമായി കാര്യങ്ങള്‍ തിരിച്ച് ചോദിക്കേണ്ടതുണ്ടെന്നും ഗായത്രി വ്യക്തമാക്കി. ഗായത്രിയെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ജസീലയുടേതായിരുന്നു.

100 ദിവസം കഞ്ഞിയും പയറും കഴിച്ച് കഴിയുന്നതാണോ അതോ വീട്ടിലെ ഒരു മത്സരാര്‍ഥിയെ പുറത്താക്കുന്നതാണോ വേണ്ടതെന്ന ബിഗ് ബോസിന്റെ ചോദ്യത്തിന് പിന്നാലെയാണ് ജസീല ഗായത്രിയെ പുറത്താക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇതേ സാഹചര്യത്തില്‍ താനായിരുന്നെങ്കില്‍ 100 ദിവസം കഞ്ഞിയും പയറും കഴിച്ച് ബിഗ് ബോസ് വീട്ടില്‍ തുടരാനാണ് തിരഞ്ഞെടുക്കുകയെന്നും ഗായത്രി പറഞ്ഞു. തനിക്ക് വില്‍ പവര്‍ പരിശീലിക്കാന്‍ ഇഷ്ടമാണെന്നും താരം വ്യക്തമാക്കി.

ജസീലക്ക് താന്‍ ഒരു ശക്തമായ മത്സരാര്‍ഥിയായി തോന്നിയിട്ടുണ്ടാകാമെന്നും ഗായത്രി വിലയിരുത്തി. ”ജസീലക്ക് ഞാന്‍ ഒരു സ്‌ട്രോങ് കോംപറ്റിറ്ററായി തോന്നിയിട്ടുണ്ടാവും” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇതോടെ തന്നെ പുറത്താക്കിയത് ഗെയിമിന്റെ ഭാഗമായുള്ള തീരുമാനമായിരുന്നുവെന്ന സൂചനയാണ് ഗായത്രി നല്‍കുന്നത്.

Continue Reading
To Top