Connect with us

Screenima

Biju Menon

latest news

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍. ഇപ്പോഴിതാ തന്റെ മാതാപിതാക്കളോടുള്ള സ്‌നേഹത്തെക്കുറിച്ച് ബിജു മേനോന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് പറ്റിയില്ലെന്നും ബിജു മേനോന്‍ പറഞ്ഞു.

സ്‌നേഹിച്ച് കൊതി തീര്‍ന്നില്ല, പലതും അറിയാനുണ്ടായിരുന്നു, പലതും കൊടുക്കാമായിരുന്നു എന്നൊക്കെ അവരില്ലാത്തപ്പോള്‍ തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ പ്രൊമോഷന്റെ ഭാ?ഗമായി രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജു മേനോന്‍.

‘ഞങ്ങള്‍ വളര്‍ന്ന് വന്ന സാഹചര്യത്തില്‍ അച്ഛനോട് ഒരു പേടിയുള്ളൊരു ബഹുമാനവും സ്‌നേഹവുമൊക്കെ ആണുണ്ടായിരുന്നത്. അവരോട് പല കാര്യങ്ങളും ചോദിക്കാന്‍ നമുക്ക് തന്നെ അറിയാതെ ഉള്ളില്‍ ഒരു പേടിയുണ്ടാകും. അവരും ഒരുപാട് ടെന്‍ഷനിലൊക്കെ ആയിരിക്കും. പലതും ചോദിക്കാന്‍ നമുക്കൊരു പേടിയുണ്ടാകും.

നമ്മുടെ ഒരാവശ്യം ചിലപ്പോള്‍ അവരെ ബുദ്ധിമുട്ടിക്കുമെന്ന് നമുക്കറിയാം. പക്ഷേ ഇപ്പോള്‍ നമുക്കതില്ല. ഇപ്പോള്‍ നമ്മുടെ മക്കളുടെ അടുത്ത് നമ്മള്‍ കുറച്ചു കൂടി ആക്‌സസബിള്‍ ആണ്. അച്ഛന്‍ പറഞ്ഞ പല കാര്യങ്ങളും പറഞ്ഞത്, ശരിയാണെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. സ്‌നേഹിച്ച് കൊതി തീര്‍ന്നില്ല, പലതും അറിയാനുണ്ടായിരുന്നു, പലതും കൊടുക്കാമായിരുന്നു എന്നൊക്കെ അവരില്ലാത്തപ്പോള്‍ നമുക്ക് തോന്നും. നമുക്ക് വേണമെങ്കില്‍ അത് പറ്റുമായിരുന്നു.

പക്ഷേ നമ്മളും എന്നും കൂടെ ഉണ്ടാകുമെന്നൊക്കെ കരുതി പലപ്പോഴും കാര്യമാക്കാറില്ല. നാളെയോ മറ്റന്നാളോ ആകട്ടെ എന്ന് പറഞ്ഞ് മാറ്റി വയ്ക്കും. എനിക്ക് അച്ഛനെ ഒന്ന് ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു. പിന്നെയാകാം നാളെയാകാം എന്ന് പറഞ്ഞിരുന്ന് എനിക്കത് പറ്റിയില്ല. അച്ഛനെയും അമ്മയെയും എനിക്കത് ചെയ്യാന്‍ പറ്റിയില്ല.

അങ്ങനെ ഒരുപാട് കാര്യങ്ങള്‍ അവര്‍ക്ക് വേണ്ടി ചെയ്യാമായിരുന്നുവെന്ന് നമുക്കിപ്പോള്‍ തോന്നും. അവരില്ലാത്തപ്പോള്‍, ഇപ്പോള്‍ നമുക്കത് ഭയങ്കരമായും സങ്കടം തോന്നും. പിന്നെ അവര്‍ അന്ന് ചെയ്തിരുന്നുത്, അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അവര്‍ ചെയ്തു തന്നിരുന്ന കാര്യങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

ഇപ്പോള്‍ ഞാനൊരു അച്ഛനായപ്പോള്‍ എനിക്കത് മനസിലായി, ഓരോ കാര്യങ്ങളുടെയും സ്‌ട്രെസും സ്‌ട്രെയിനുമൊക്കെ. ഒരാളെ ഒരു ലെവലിലേക്ക് ആക്കുന്നതിന്റെ പാട് അറിയാം. അതൊക്കെ അവര്‍ എത്ര മനോഹരമായാണ് കൈകാര്യം ചെയ്തത്. ഇത്രയും മക്കളുണ്ടായിട്ടും എന്നൊക്കെ പറയുമ്പോള്‍. അപ്പോള്‍ നമുക്ക് വലിയ ബഹുമാനം തോന്നും’.- ബിജു മേനോന്‍ പറഞ്ഞു.

Continue Reading
To Top