Connect with us

Screenima

latest news

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍ ആസിഫ് അലി. മടിയല്ല, മറ്റു ഭാഷകളില്‍ അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്ന് ആസിഫ് പറയുന്നു. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. ‘ഒരുപാട് പേര് എന്നോട് മറ്റു സിനിമകളില്‍ അഭിനയിക്കുന്നതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

പല സമയത്തും കഥ കേള്‍ക്കാനുള്ള റെഫറന്‍സുകള്‍ വരാറുണ്ട്. ഏകദേശം കാസ്റ്റിങ് വരെയൊക്കെ എത്തിയിട്ടുണ്ട്. രണ്ട് മറുപടികളാണ് ഞാനിതിന് പറയാറുള്ളത്. ഒന്ന്, ഏറ്റവും നല്ല സിനിമകളുണ്ടാകുന്നത് നമ്മുടെ ഇന്‍ഡസ്ട്രിയിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അപ്പോള്‍ നമ്മള്‍ വേറൊരു ഇന്‍ഡസ്ട്രിയില്‍ പോയിട്ട് മറ്റൊരു സിനിമ ചെയ്യണ്ടല്ലോ.

മടിയല്ല, ശരിക്കും എനിക്ക് പേടിയാണ്. മറ്റു ഭാഷകള്‍ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നത് എന്റെ തെറ്റാണ്. എനിക്കൊരു പേടിയുണ്ട്. എന്റെ ഭാഷയില്‍ എനിക്ക് കിട്ടുന്നൊരു എളുപ്പമുണ്ടല്ലോ സംസാരിക്കുന്നതില്‍, അതായത് എനിക്ക് ഡയലോഗ് ഓര്‍ത്ത് വച്ച് സംസാരിക്കുന്നത് ആലോചിക്കാന്‍ പോലും പറ്റില്ല. ഡയലോഗ് നമ്മള്‍ അഭിനയിക്കുന്നതിന്റെ ഇടയില്‍ ഫ്രീയായി കിട്ടണം.

എന്തായിരുന്നു ആ ഡയലോ?ഗ് എന്നാലോചിക്കുന്ന ഒരു മുഖം എനിക്കു വേണ്ട. അതിന്റെ ഒരു പേടി എനിക്കുണ്ട്. ഒരുപാട് പേര്‍ മറ്റു ഭാഷകളില്‍ പോയി ഒരുപാട് സിനിമകള്‍ ചെയ്യുന്നുണ്ട്. ഫഹദ് ഒക്കെയാണെങ്കിലും ഇപ്പോഴും എന്നോട് പറയും, ഞാന്‍ ഏറ്റവും കൂടുതല്‍ ചോദിച്ചിട്ടുള്ളതും അദ്ദേഹത്തോടാണ്. എന്റെ പേടിയെ കുറിച്ച് ഞാന്‍ പറയും.

അപ്പോള്‍ ഫഹദ് ചോദിക്കും നീ എന്താ അങ്ങനെ ചോദിക്കുന്നേ . അപ്പോള്‍ ഞാന്‍ പറയും, അല്ലെടാ എനിക്ക് ഇങ്ങനെ ഒരു പേടിയുണ്ട് എന്ന്. അപ്പോള്‍ ഫ?ഹദ് പറയും അങ്ങനെയൊരു പേടിയെപ്പറ്റി ഞങ്ങള്‍ ചിന്തിച്ചിട്ടേ ഇല്ലെന്ന്. ചിന്തിച്ചതു കൊണ്ടായിരിക്കും എനിക്കാ പേടി വന്നത്’.- ആസിഫ് പറഞ്ഞു.

Continue Reading
To Top