Connect with us

Screenima

latest news

തൃഷയില്‍ നിന്നും ഉണ്ടായ അനുഭവം പറഞ്ഞ് മാളവിക

തുടരെ സിനിമകളുമായി കരിയറിലെ തിരക്കുകളിലാണ് നടി മാളവിക മോഹനന്‍. തമിഴിലും തെലുങ്കിലും ?ഹിന്ദിയിലുമെല്ലാം മാളവിക മോഹനന്‍ സിനിമകള്‍ ചെയ്യുന്നു. സര്‍ദാര്‍ 2 ആണ് മാളവിക മോഹന്റെ പുതിയ തമിഴ് സിനിമ. കാര്‍ത്തിയുടെ നായികയായാണ് ചിത്രത്തില്‍ മാളവികയെത്തിയത്. നടി തൃഷയെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ മാളവിക മോഹനന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

പേട്ടയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് തൃഷയുമായി എനിക്ക് കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ തീര്‍ത്തും സിനിമാ രം?ഗത്ത് പുതിയ ആളാണ്. തൃഷ എന്നോട് വളരെ സ്വീറ്റായി പെരുമാറി. എന്നെ വളരെ കംഫര്‍ട്ടബിള്‍ ആക്കി. ഒരുപാട് സംഭാഷണങ്ങളുണ്ടാകും. ഒരുപാട് പ്ലാനുകള്‍ ചെയ്യും. വാരണാസിയിലായിരുന്നു അന്ന് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. ആള്‍ക്കൂട്ടം കാരണം മധുരയില്‍ രജിനികാന്ത് സാറിനെ വെച്ച് ഷൂട്ട് ചെയ്യാനാകില്ല. തൃഷയുടെ ഹാങ് ഔട്ടിലും മറ്റും എന്നെയും ഉള്‍പ്പെടുത്തി.

ഒരുപാട് ആളുകള്‍ അങ്ങനെ പെരുമാറില്ല. തൃഷ ചെയ്യുന്നത് അപൂര്‍വമാണെന്ന് എനിക്ക് അന്ന് മനസിലായിരുന്നില്ല. പിന്നീട് ഞാന്‍ മാസ്റ്റര്‍ സിനിമയില്‍ ഒപ്പ് വെച്ചപ്പോള്‍ തൃഷ എനിക്ക് മെസേജ് ചെയ്തു. വളരെ സന്തോഷമുണ്ട്, ഇത് വലിയ കാര്യമാണ്, അഭിനന്ദനങ്ങള്‍ എന്നൊക്കെ പറഞ്ഞു. അങ്ങനെ ചെയ്യാന്‍ വലിയൊരു മനസ് വേണം. ആത്മാര്‍ത്ഥയും നല്ല മനസുമുള്ള വ്യക്തിക്കേ അങ്ങനെ ചെയ്യാന്‍ പറ്റൂ. എപ്പോഴും തൃഷയെക്കുറിച്ച് താന്‍ സ്‌നേഹത്തോടെയാണ് ഓര്‍ക്കാറെന്നും മാളവിക മോഹനന്‍ പറഞ്ഞു.

നടന്‍ വിജയില്‍ നിന്ന് പഠിച്ച പാഠവും മാളവിക പങ്കുവെച്ചു. ഒരു വാക്ക് പറഞ്ഞാല്‍ അത് പാലിക്കണമെന്ന് താന്‍ പഠിച്ചത് വിജയില്‍ നിന്നാണെന്ന് നടി പറയുന്നു. അത് വളരെ നല്ല ക്വാളിറ്റിയാണ്. പ്രാവര്‍ത്തികമാക്കാന്‍ എളുപ്പമല്ല. ഞാനിപ്പോള്‍ തിരക്കിലാണ്, തിങ്കളാഴ്ച വിളിക്കാമെന്ന് പറഞ്ഞാല്‍ അദ്ദേഹം തിങ്കളാഴ്ച തന്നെ വിളിക്കുമെന്നും മാളവിക മോഹനന്‍ പറഞ്ഞു. മാസ്റ്ററിന് ശേഷം നിരവധി അവസരങ്ങള്‍ മാളവികയെ തേടി വന്നിരുന്നു. എന്നാല്‍ ഇവയില്‍ പലതും നടന്നില്ല. ഇതേക്കുറിച്ച് ഒരിക്കല്‍ നടി സംസാരിച്ചിട്ടുണ്ട്. മാസ്റ്റര്‍ ചെയ്യുന്ന സമയത്താണ് പല ഭാഷകളില്‍ നിന്നായി എനിക്ക് നല്ല അവസരങ്ങള്‍ ലഭിച്ചത്. മാസ്റ്റര്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ഓഡിയോ ലോഞ്ചും കഴിഞ്ഞു. അടുത്ത ഹിന്ദി സിനിമ ചെയ്യാനിരിക്കുകയായിരുന്നു. ആ സമയത്ത് ലോകേഷ് സംവിധാനം ചെയ്യാനിരുന്ന സിനിമയിലും അഭിനയിക്കാനിരിക്കുകയായിരുന്നു. രജിനികാന്തിന്റെ മകളുടെ റോളായിരുന്നു. ആറ് മാസത്തിനുള്ളിലെ ലൈന്‍ അപ്പുകള്‍ ഇവയായിരുന്നു. എന്നാല്‍ കൊവിഡ് സംഭവിച്ചതോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചയായിരിക്കുമെന്ന് കരുതി. എന്നാല്‍ ഇത് അവസാനിച്ചില്ല. എല്ലാം പതുക്കെയായി. എസ്റ്റാബ്ലിഷ്ട് ചെയ്ത ആക്ടേര്‍സിന് പ്രശ്‌നമല്ല. അവര്‍ക്ക് ആ സമയത്ത് കുട്ടികളുണ്ടായി. അത് നല്ലതാണ്. മികച്ച കരിയറുണ്ടാക്കി. കുഞ്ഞിന് വേണ്ടി ആ സമയം ഉപയോ?ഗിച്ചു. അവര്‍ക്ക് ആ ടൈമിം?ഗ് ശരിയായിരുന്നു. എന്നാല്‍ ബാക്കിയുള്ള ഞങ്ങള്‍ക്ക് ആവേശകരമായ പ്രൊജക്ടുകളുള്ളപ്പോള്‍ ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടം വന്നത് ബാധിച്ചെന്നും മാളവിക മോഹനന്‍ അന്ന് പറഞ്ഞു.

Continue Reading
To Top