latest news
200 കോടിയില്‍ ചരിത്രമെഴുതി നമിത
ഇന്ത്യന്‍ സിനിമയിലെ ഐകണുകളായ ദീപിക പദുകോണിനും ആലിയ ഭട്ടിനുമൊപ്പം ചരിത്രം കുറിച്ച് മലയാള സിനിമയില്‍ നിന്നും മമിത ബൈജു. ഒരേ വര്‍ഷം മൂന്ന് ചിത്രങ്ങള്‍ 200 കോടി കടക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് മമിത.
ദീപിക പദുക്കോണ്‍ ഈ നേട്ടം കൈവരിക്കുന്നത് 2013 ല്‍ അവരുടെ ഇരുപത്തിയേഴാം വയസ്സിലും ആലിയ 2022 ല്‍ തന്റെ ഇരുപത്തി ഒമ്പതാം വയസ്സിലുമാണെങ്കില് മമിത നായികയായി അരങ്ങേറി രണ്ടേ രണ്ടു വര്‍ഷത്തിലാണ് മൂന്ന് 200 കോടി നേടുന്നത്.
2026 ല്‍ ഇരുപത്തിയഞ്ചാം വയസ്സിലാണ് രാജ്യത്തെ ഏറ്റവും ബാങ്കബിള്‍ താരമായി മമിത ഉയരുന്നത്. അതും തൊട്ടടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ. ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറ്റവുമറ്റത്തെ ഒരു കുഞ്ഞന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും മമിതയൊരുക്കുന്ന മാജിക് എന്നാണ് വിലയിരുത്തലുകള്‍.
യേ ജവാനി ഹേ ദിവാനി, ചെന്നൈ എക്സ്പ്രസ്, രാം-ലീല എന്നീ ചിത്രങ്ങളിലൂടെയാണ് ദീപിക പദുക്കോണ്‍ ഇന്ത്യന്‍ സിനിമയിലാദ്യമായി ഒരേ വര്‍ഷം മൂന്നു ചിത്രങ്ങളുമായി ഇരുനൂറു കോടി കളക്ട് ചെയ്യുന്നത്. അവിടെ നിന്നങ്ങോട്ട് പവര്‍പാക്ക്ഡ് ഹീറോയിക് അപ്പിയറന്‍സുകളും വമ്പന്‍ ഹിറ്റുകളുമായി ദീപികയുടെ ?ഗ്രാഫ് കുത്തനെ ഉയര്‍ന്നു.
ഗംഗുബായ് കാത്തിയവാഠി, ആര് ആര് ആര്, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളിലൂടെയാണ് ആലിയ ഈ റെക്കോര്‍ഡ് കരസ്ഥമാക്കുന്നത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം, അതേ റെക്കോര്‍ഡിലേക്കാണ് വെറും ഇരുപത്തി മൂന്നു ??ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു ചിത്രങ്ങളുടെ ഇരുനൂറു കോടി വിജയവുമായി ദക്ഷിണേന്ത്യയില്‍ നിന്നും മമിതയെത്തുന്നത്.
