Gossips
മാറ്റങ്ങളുടെ സൗന്ദര്യവുമായി തൻവി റാം; പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
Published on
‘അമ്പിളി’ എന്ന ചിത്രത്തിലെ തനി നാടൻ പെൺകുട്ടിയായി വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന നടി തൻവി റാമിന്റെ പുതിയ മേക്ക്ഓവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. പതിവ് ശൈലികളിൽ നിന്ന് മാറി തികച്ചും വ്യത്യസ്തമായ ഒരു ലുക്കിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.
അതീവ ഗ്ലാമറസ്സായി നിൽക്കുന്ന ചിത്രങ്ങളാണ് തൻവി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത് . ചിത്രങ്ങൾക്കൊപ്പം താരം നൽകിയ അടിക്കുറിപ്പും വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. “ആകുലതകളൊന്നുമില്ലാതെ ഞാൻ മാത്രം…” എന്ന വരികളോടെയാണ് തൻവി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും സ്വന്തം ഇടം കണ്ടെത്തിയ തൻവി റാമിന്റെ ഈ പുതിയ ലുക്ക്, ഫാഷൻ ലോകത്തും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
