Connect with us

Screenima

Uncategorized

41 ലും ഫിറ്റ്‌നസ് നിലനിര്‍ത്തി രാധിക ആപ്‌തെ; അറിയാം വിശേഷങ്ങള്‍

ബോളിവുഡിലും പ്രാദേശിക സിനിമകളിലും തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയയായ നടിയാണ് രാധിക ആപ്‌തെ. ‘അന്ധാധുന്‍’, ‘പാഡ്മാന്‍’, ‘പാര്‍ച്ച്ഡ്’, ‘മോണിക്ക ഒ മൈ ഡാര്‍ലിങ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം അടുത്തിടെയാണ് തന്റെ 41-ാം ജന്മദിനം ആഘോഷിച്ചത്. ഈ പ്രായത്തിലും തന്റെ ആരോഗ്യവും ഊര്‍ജസ്വലതയും നിലനിര്‍ത്താന്‍ ദൈനംദിന ജീവിതത്തില്‍ പിന്തുടരുന്ന ലളിതമായ ഫിറ്റ്‌നസ് രഹസ്യങ്ങളും ഭക്ഷണശീലങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ദിവസം ആരംഭിക്കുമ്പോള്‍ തന്നെ കൃത്യമായ ചില പ്രകൃതിദത്ത ആരോഗ്യശീലങ്ങള്‍ രാധിക പിന്തുടരുന്നുണ്ട്. രാവിലെ ഉണര്‍ന്നയുടന്‍ മല്ലിയും ജീരകവും ചേര്‍ത്ത വെള്ളമാണ് രാധിക ആദ്യം കുടിക്കുന്നത്. അതിനുശേഷം വെള്ളരിക്ക, സെലറി, പുതിനയില, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത ഫ്രഷ് ജ്യൂസ് കുടിക്കും.

താനൊരു കടുത്ത ബ്ലാക്ക് കോഫി പ്രിയയാണെന്ന് രാധിക പറയുന്നു. എന്നാല്‍ ബ്ലാക്ക് കോഫി മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള അസിഡിറ്റി ഒഴിവാക്കാനായി ഇപ്പോള്‍ അതില്‍ അല്‍പം ഏലയ്ക്ക ചേര്‍ക്കുന്ന ശീലവും താരം ആരംഭിച്ചിട്ടുണ്ട്.

സാധാരണയായി കഠിനമായ ഡയറ്റുകളൊന്നും താന്‍ പിന്തുടരാറില്ലെന്ന് രാധിക വ്യക്തമാക്കുന്നു. ഒരു പുതിയ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറയ്ക്കാനായി അടുത്തിടെ മാത്രമാണ് ചെറിയൊരു ഡയറ്റ് ക്രമീകരണം ആരംഭിച്ചത്. ഇറ്റാലിയന്‍, ജാപ്പനീസ്, ചൈനീസ്, ഇന്ത്യന്‍ തുടങ്ങി വിവിധതരം വിഭവങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു യഥാര്‍ത്ഥ ഭക്ഷണപ്രിയ കൂടിയാണ് താരം.

Continue Reading
To Top