latest news
ബിഗ് ബോസിനു വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ പുതിയ സീസണുകള്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ എന്നും വലിയ ചര്‍ച്ചയാകുന്നത് അവതാരകരുടെ പ്രതിഫലമാണ്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ മുതല്‍ ബോളിവുഡിന്റെ ഭായ്ജാന്‍ സല്‍മാന്‍ ഖാന്‍ വരെ നീളുന്ന വമ്പന്‍ താരനിര ഓരോ സീസണിലും കൈപ്പറ്റുന്നത് കോടികളുടെ തുകയാണ്.
2018-ല്‍ ആരംഭിച്ച ബിഗ് ബോസ് മലയാളം പതിപ്പിന്റെ തുടക്കം മുതല്‍ അവതാരകനായി എത്തുന്നത് മോഹന്‍ലാല്‍ ആണ്. ആദ്യ സീസണില്‍ 12 കോടി രൂപ പ്രതിഫലം വാങ്ങിയ താരം, ഏഴാം സീസണില്‍ അത് 24 കോടിയാക്കി ഉയര്‍ത്തിയിരുന്നു. എട്ടാം സീസണിലേക്ക് എത്തുമ്പോള്‍ 30 കോടി രൂപയാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ബിഗ് ബോസ് ഷോയ്ക്ക് ആയി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ്. ബിഗ് ബോസ് എന്ന പേരിനൊപ്പം തന്നെ ആദ്യം ഓര്‍മ്മയിലെത്തുന്ന പേരാണ് ബോളിവുഡിന്റെ ഭായ്ജാന്‍ സല്‍മാന്‍ ഖാന്റേത്. 2010-ല്‍ നാലാം സീസണ്‍ മുതല്‍ ഷോയുടെ അമരക്കാരനായ സല്‍മാന്‍, തുടക്കത്തില്‍ ഒരു എപ്പിസോഡിന് 2.5 കോടി രൂപയോളമാണ് വാങ്ങിയിരുന്നത്. എബിപി മറാഠിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത്തവണത്തെ ബിഗ് ബോസ് 20-ന്റെ മുഴുവന്‍ സീസണുമായി സല്‍മാന് വാഗ്ദാനം ചെയ്തിരിക്കുന്നത് 200 കോടി രൂപയാണ്. കഴിഞ്ഞ 15 സീസണുകളിലായി ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അവതാരകനായി സല്‍മാന്‍ ഖാന്‍ തുടരുന്നു.
