latest news
ഹനീഫിക്ക എനിക്കായി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചുനൽകാൻ കഴിഞ്ഞിട്ടില്ല: ലിസി
Published on
വെറുമൊരു സന്ദർശനമായിരുന്നില്ല അത്; വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു സ്നേഹബന്ധത്തിന്റെ തിരിച്ചുവരവായിരുന്നു. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ നടി ലിസി സന്ദർശിച്ചു. ഹനീഫയുടെ പുതിയ വീടായ ‘കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ’ ആണ് ലിസി എത്തിയത്.
ഹനീഫയുടെ ഭാര്യ ഫസീലയെയും കുടുംബാംഗങ്ങളെയും കണ്ട് ഏറെ വൈകാരികമായ നിമിഷങ്ങൾ പങ്കിട്ടാണ് ലിസി മടങ്ങിയത്. തന്റെ ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിൽ ഹനീഫ നൽകിയ പിന്തുണ ലിസി ഓർത്തെടുത്തു. പ്രിയദർശനുമായുള്ള ബന്ധത്തിന്റെ പേരിൽ ലിസി ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോയ കാലത്ത്, അവർക്കൊപ്പം ഉറച്ചുനിന്ന അപൂർവം ചിലരിൽ ഒരാളായിരുന്നു കൊച്ചിൻ ഹനീഫ. ആ പഴയകാല സൗഹൃദത്തിന്റെ ഓർമകൾ പുതുക്കിയാണ് ഇപ്പോൾ ലിസി ഹനീഫയുടെ കുടുംബത്തെ തേടിയെത്തിയത്.
സന്തോഷനിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ഫസീലയുടെ സഹോദരനാണ് പുറത്തുവിട്ടത്.
