Gossips
ജീവയും അപർണയും വേർപിരിയുന്നു; ‘കാരണം ഇതാണ്’, ഞെട്ടലിൽ ആരാധകർ!
മലയാളി ടെലിവിഷൻ പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട താരദമ്പതികളായ ജീവ ജോസഫും അപർണ തോമസും ഔദ്യോഗികമായി വേർപിരിയുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഏറെ നാളുകളായി ഇരുവരും വേർപിരിഞ്ഞാണ് താമസമെന്ന രീതിയിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും, തങ്ങളുടെ വിവാഹ വാർഷിക ദിനമായ ഓഗസ്റ്റ് 24-ന് ഇരുവരും പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.
തങ്ങളുടെ ജീവിതത്തിൽ എവിടെയോ ചില കാര്യങ്ങൾ കൈവിട്ടുപോയെന്നും, ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന യാഥാർത്ഥ്യം രണ്ട് പേരും പരസ്പരം തിരിച്ചറിഞ്ഞതു കൊണ്ടാണ് വെവ്വേറെ വഴികളിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചതെന്ന് ജീവ തന്റെ പോസ്റ്റിൽ കുറിച്ചു. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ പൂർണ്ണമായും തികച്ചും വ്യക്തിപരമാണെന്നും ജീവ വ്യക്തമാക്കുന്തനിക്ക് ഈ വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ലെന്നും, സത്യസന്ധമായി പറഞ്ഞാൽ ഇനി തുടർന്നുപോകാൻ ആഗ്രഹവുമില്ലായിരുന്നു എന്നുമാണ് അപർണ തോമസ് ഇതിനോട് പ്രതികരിച്ചത്. ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ലെങ്കിലും തനിക്ക് വേണ്ടി ഈ തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു എന്നും, വളരെക്കാലത്തിന് ശേഷം ഇപ്പോൾ തന്റെ മനസ്സ് ഭാരമില്ലാത്തതുപോലെ തോന്നുന്നുണ്ടെന്നും അപർണ വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും, ചില കാര്യങ്ങൾ തികച്ചും വ്യക്തിപരമായി തന്നെ തുടരട്ടെയെന്നും അപർണ കൂട്ടിച്ചേർത്തു.
\
