Gossips
ലാലേട്ടന്റെ കൈപിടിച്ച് നിൽക്കുന്ന ഈ സുന്ദരി ആരാണ്? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച ആ ചിത്രത്തിന് പിന്നിലെ രഹസ്യം ഇതാണ്!
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ലാലേട്ടന്റെ പുതിയ ചിത്രത്തിലെ നായികയാണോ അതോ ബിഗ് ബോസിലേക്ക് അപ്രതീക്ഷിതമായി എത്തിയ പുതിയ അതിഥിയാണോ എന്ന തരത്തിലുള്ള ചർച്ചകളാണ് ആരാധകർക്കിടയിൽ ഉയർന്നത്.
സൂപ്പർസ്റ്റാറിനൊപ്പം ചിത്രത്തിൽ തിളങ്ങി നിൽക്കുന്നത് മറ്റാരുമല്ല, ബിഗ് ബോസ് മലയാളം ഷോയുടെ അണിയറയിലെ കരുത്തുറ്റ സാന്നിധ്യമായ അഞ്ജന നമ്പ്യാരാണ്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ പി.ആർ ആൻഡ് കണ്ടെസ്റ്റന്റ് കൺസൾട്ടന്റായി പ്രവർത്തിക്കുകയാണ് അഞ്ജന. ഷൂട്ടിംഗ് സെറ്റിൽ വെച്ച് ലാലേട്ടനൊപ്പം എടുത്ത മനോഹരമായ ഒരു അണിയറ നിമിഷമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
അഞ്ജനഒരു എയറോനോട്ടിക്കൽ എൻജിനീയറാണ്. ഇതിന് പുറമെ മികച്ചൊരു ആർ.ജെ (RJ), ടെലിവിഷൻ പ്രസന്റർ, വോയ്സ് ഓവർ ആർട്ടിസ്റ്റ് എന്നീ നിലകളിലും അവർ തിളങ്ങിയിട്ടുണ്ട്. നിലവിൽ ‘വായ ഫിലിംസ്’ (Vaya Films) എന്ന നിർമാണ കമ്പനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് അഞ്ജന.
