Uncategorized
നാടൻ സുന്ദരിയായി ഗായിക അഭയ ഹിരൺമയി
Published on
പ്രശസ്ത പിന്നണി ഗായിക അഭയ ഹിരൺമയിയുടെ പുത്തൻ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഒരു സ്വകാര്യ ചടങ്ങിന്റെ ഉദ്ഘാടനത്തിനായി അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്റ്റേജ് ഷോകളിലും മറ്റും സാധാരണയായി വെസ്റ്റേൺ, മോഡേൺ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള അഭയയുടെ ഈ നാടൻ മേക്ക്ഓവർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയിലെ തകർപ്പൻ പാട്ടിലൂടെയും ‘ഹിരൺമയം ലൈവ്’ എന്ന സ്റ്റേജ് ഷോകളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവർന്നു. തന്റെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നവരോട് താനൊരു ആർട്ടിസ്റ്റാണെന്നും ആളുകളെ എന്റർടൈൻ ചെയ്യിക്കുക എന്നതാണ് തന്റെ ജോലിയെന്നും താരം എപ്പോഴും ഉറപ്പിച്ചു പറയാറുണ്ട്.
