Connect with us

Screenima

Gossips

“ഓണം വൈബ്സ്”; കേരളത്തനിമയാർന്ന ലുക്കിൽ തിളങ്ങി ദിവ്യ ഉണ്ണി,

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിലൊരാളായ ദിവ്യ ഉണ്ണി ഓണക്കാലത്തോടനുബന്ധിച്ച് പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. “ഓണം വൈബ്സ് ആൻഡ് ഹാപ്പി ഹാർട്ട്സ്” എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.


കസവ് ബോർഡറും ഒപ്പം പർപ്പിൾ, ഓറഞ്ച് നിറങ്ങളിലുള്ള ഡിസൈനും ചേർന്ന സാരിക്കൊപ്പം പർപ്പിൾ നിറത്തിലുള്ള ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്.


അഭിനയത്തിൽ നിന്നും ഇപ്പോൾ വിട്ടുനിൽക്കുകയാണെങ്കിലും നൃത്തരംഗത്ത് ഇപ്പോഴും സജീവമാണ് ദിവ്യ ഉണ്ണി. അമേരിക്കയിൽ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്ന താരം വല്ലപ്പോഴും മാത്രമാണ് കേരളത്തിൽ എത്താറുള്ളത്.

Continue Reading
To Top