Connect with us

Screenima

latest news

എന്നിലാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് നീരജ് മാധവ്

ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജുള്ള നീരജ് മാധവിന്റെ ആക്ഷന്‍ അവതാര്‍ കണ്ട ചിത്രമാണ് ആര്‍ഡിഎക്സ്. നീരജിനൊപ്പം ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തില്‍ നീരജ് എത്തിയത് കരാട്ടെ മാസ്റ്റര്‍ ആയിട്ടായിരുന്നു. ആക്ഷന്‍ രംഗങ്ങളിലെ നീരജിന്റെ പ്രകടനം വലിയ കയ്യടികള്‍ നേടുകയും ചെയ്തിരുന്നു.

എന്നാല്‍ തുടക്കത്തില്‍ താന്‍ ആക്ഷന്‍ ചെയ്യുമെന്ന് പലരും വിശ്വസിച്ചിരുന്നില്ലെന്നാണ് നീരജ് പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീരജ് മനസ് തുറന്നത്. തന്നെ പലരും സംശയത്തോടെ നോക്കിയപ്പോള്‍ അതൊരു വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നു നീരജ് മാധവ് ചെയ്തത്.

”ആക്ഷന്‍ മൂവി അതുവരെ ചെയ്തിരുന്നില്ല. ഏറ്റവും കുറവ് പ്രതീക്ഷയും എന്നിലായിരുന്നു. എന്നെ കാസ്റ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ പല ആള്‍ക്കാരും പുള്ളി എന്ത് ഫൈറ്റാണ് ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചിരുന്നു. ആളുകള്‍ക്ക് അങ്ങനൊരു മുന്‍വിധിയുണ്ടല്ലോ. ചെയ്തു കാണിച്ചു കൊടുത്താലല്ലേ വിശ്വസിക്കൂ. എനിക്ക് അതൊരു വെല്ലുവിളിയായിരുന്നു. എനിക്ക് അറിയാമായിരുന്നു ചെയ്യാന്‍ പറ്റുമെന്ന്. ആത്മവിശ്വാസമുണ്ടായിരുന്നു” നീരജ് പറയുന്നു.

Continue Reading
To Top