Connect with us

Screenima

Uncategorized

30 വർഷത്തെ സ്റ്റേജ് വിസ്മയം; അന്നും ഇന്നും പാട്ടിനെ നെഞ്ചോട് ചേർത്ത് ആൻഡ്രിയ

ഗായികയായും നടിയായും തെന്നിന്ത്യൻ സിനിമയിൽ വേറിട്ട ഇടം കണ്ടെത്തിയ താരമാണ് ആൻഡ്രിയ ജെറമിയ. സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി മുന്നേറുമ്പോഴും സംഗീതത്തോടുള്ള അടുപ്പം ആൻഡ്രിയ എന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ, കുട്ടിക്കാലത്തെ സ്റ്റേജ് പ്രകടനത്തിന്റെ ചിത്രത്തിനൊപ്പം ഇന്നത്തെ വേദിയിലെ നിമിഷങ്ങളും ചേർത്തുവെച്ച് താരം പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്കിപ്പുറം വേദിയും സംഗീതത്തോടുള്ള ഇഷ്ടവും മാറിയിട്ടില്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രങ്ങൾ.

അന്നും ഇന്നും സ്റ്റേജിൽ എത്തിയിട്ട് ഇപ്പോൾ 30 വർഷങ്ങൾ പൂർത്തിയാകുന്നുവെന്നും ഓരോ നിമിഷവും ഞാൻ ഇപ്പോഴും ആസ്വദിക്കുന്നുവെന്നുമാണ് കുട്ടിക്കാലത്ത് പാട്ടുപാടാൻ സ്റ്റേജിൽ നിൽക്കുന്ന ചിത്രത്തിനൊപ്പം ആൻഡ്രിയ കുറിച്ചത്. വലിയൊരു തൊപ്പിയും അണിഞ്ഞ് നിഷ്കളങ്കമായി പാടുന്ന കൊച്ചു ആൻഡ്രിയയെയും ഇന്ന് സ്റ്റേജിൽ മനോഹരമായി പാടുന്ന സ്റ്റൈലിഷ് ആൻഡ്രിയയെയും ഈ ചിത്രങ്ങളിൽ കാണാം.

സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ലഭിക്കുമ്പോഴും സംഗീതത്തോടുള്ള തന്റെ ആഗ്രഹം ആൻഡ്രിയ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. അന്നും ഇന്നും ഒരു ഗായികയായി വേദിയിൽ നിൽക്കാനാണ് താൻ ഏറെ ഇഷ്ടപ്പെടുന്നതെന്ന് താരം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഈ അപൂർവ്വ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Continue Reading
To Top