Connect with us

Screenima

latest news

തന്നെ വിറ്റ് കാശാക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ രേണു

റിയാക്ഷന്‍ വ്‌ലോ?ഗര്‍മാര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ക്കുണ്ടാക്കുന്ന ഉപദ്രവം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായതാണ്. ദയ സുജിത്ത്, അഖില്‍ എന്‍ആര്‍ഡി എന്നിവരുടെ വിഷയങ്ങളില്‍ റിയാക്ഷന്‍ വ്‌ലോ?ഗര്‍മാര്‍ ഇടപെട്ടത് വ്യാപക വിമര്‍ശനത്തിന് വഴി വെച്ചു. പ്രമുഖ റിയാക്ഷന്‍ വ്‌ലോ?ഗറായ സായ് കൃഷ്ണയുടെ ഇമേജ് പാടേ തകര്‍ന്നു. ഇപ്പോഴിതാ തനിക്കെതിരെ അധിക്ഷേപകരമായ കണ്ടന്റുകള്‍ ചെയ്ത യൂട്യൂബര്‍മാര്‍ക്കെതിരെ ശക്തമായി രം?ഗത്ത് വന്നിരിക്കുകയാണ് രേണു സുധി. വിവി ?ഹിയര്‍, അതുല്‍, ഷഫീന ബീവി തുടങ്ങിയവര്‍ക്കെതിരെയാണ് രേണു സുധി സംസാരിച്ചത്.

അതുലിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. അത് കോടതിയിലാണ്. എന്നിട്ടും ഈ നാശം പിടിച്ചവന്‍ മോശമായി സംസാരിച്ചു. ഇവന് നാണമുണ്ടോ. കാന്‍സര്‍ വന്നിട്ടും എന്നെ ഇങ്ങനെ പറയാന്‍ ഇവനെ നാണമില്ലേ. ഇന്റര്‍വ്യൂ ചെയ്തതിനാണ് കുറ്റം. നീയൊക്കെ എന്നെ വിറ്റ് കാശാക്കുന്നില്ലേ. എനിക്ക് ചികിത്സയ്ക്ക് ഓരോ കീമോയ്ക്കും രണ്ടര ലക്ഷം രൂപ വേണം. ഇനിയും മൂന്ന് കീമോ ചെയ്യണം. എനിക്ക് വരുന്ന ഇന്റര്‍വ്യൂസും വരുന്ന ഫോട്ടോഷൂട്ടും ഞാന്‍ ചെയ്യും. എന്നെ ഇന്റര്‍വ്യൂ ചെയ്തവരുടെ ഓഫീസില്‍ വിളിക്കുന്നു. നിനക്കൊന്നും നാണമില്ലേയെന്നും രേണു സുധി ചോദിക്കുന്നു.

Continue Reading
To Top