മലയാള സിനിമയിൽ പ്രണയത്തിനും കുറുമ്പിനും വിരഹത്തിനുമെല്ലാം ഒരേയൊരു മുഖമേയുള്ളൂ, അത് മീരാ ജാസ്മിൻ എന്ന അഭിനയപ്രതിഭയുടേതാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ആ മുഖത്തിന് ഒട്ടും മാറ്റം സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച മനോഹരമായ ചിത്രങ്ങൾ പഴയ ആരാധകരുടെ ഓർമ്മകളിലേക്ക് ഒരു കുളിർക്കാറ്റായി വീശിയടിക്കുകയാണ്.
ചുവന്ന മിനി ഫ്രോക്കിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. വെളുത്ത . “സൂക്ഷിച്ചുവെക്കാൻ ഞാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ” എന്ന വരികളോടെയാണ് ഈ ചിത്രങ്ങൾ മീര ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
തങ്ങളുടെ പ്രിയനടിയുടെ ഈ പുത്തൻ സ്റ്റൈലിഷ് ലുക്ക് കണ്ട് ‘കസ്തൂരിമാൻ’ സിനിമയിലെ പ്രിയയെയും ‘അച്ചുവിന്റെ അമ്മ’യിലെ അച്ചുവിനെയും വീണ്ടും ഓർക്കുകയാണ് പ്രേക്ഷകർ.
സത്യൻ അന്തിക്കാടിന്റെ ‘മകൾ’, വി.കെ. പ്രകാശിന്റെ ‘പാലും പഴവും’ എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി താരം ഇപ്പോഴും സജീവമാണ്.
ഇന്ന് കൊല്ലം സുധിയുടേയും രേണുവിന്റെയും ഏക മകനായ…
തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച പ്രശംസയെക്കുറിച്ച്…
വേറിട്ട അഭിനയ ശൈലിയുമായി ആസ്വാദക മനസില്‍ ഒരിക്കലും…
ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജുള്ള നീരജ് മാധവിന്റെ…
നിവിന്‍ പോളി നായകനായെത്തുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റി'ല്‍…
നമ്മുടെ കൈവെള്ളയിൽ ഒതുങ്ങുന്ന ഈ കുഞ്ഞുവാവകൾ നാളെ…